അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓണാവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കുന്നു.മാറ്റി വെച്ച എട്ടാം ക്ലാസ് പരീക്ഷ നാളെ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

KOOL REGISTRATION

പ്രൊബേഷന്‍ ആവശ്യത്തിനായി ഓണ്‍ലൈന്‍ ബേസിക് ഐസിടി പരിശീലനത്തിന് (ഹൈസ്കൂൾ, പ്രൈമറി) സര്‍വീസിലുള്ള അധ്യാപകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.  സമഗ്ര റിസോഴ്സ് പോര്‍ട്ടലില്‍ രജിസ്ട്രേഷൻ ഉള്ളവര്‍ക്ക് ഡാഷ്ബോര്‍ഡിലെ *കൂള്‍ രജിസ്ട്രേഷൻ* ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രൊബേഷന്‍ ഡ്യൂ ഡേറ്റ് കൊടുത്ത് രജിസ്റ്റർ എന്ന് ക്ലിക്ക് ചെയ്താല്‍ മതി.
സമഗ്ര രജിസ്ട്രേഷൻ ഇല്ലാത്തവര്‍ ആദ്യം ലോഗിന്‍ അക്കൌണ്ട് നിര്‍മിക്കുക. അതിനായി സൈനപ്പ് ഫോറം പൂരിപ്പിച്ച് സമര്‍പ്പിക്കുക. തുടര്‍ന്ന് അപ്രൂവലിനായി പ്രഥമ അധ്യപകനെ സമീപിക്കുക.
പ്രഥമ അധ്യാപകന്റെ ലോഗിനില്‍ മാനേജ് ടീച്ചേഴ്സ് എന്ന ടാബില്‍ അതത് സ്കൂളിലെ അധ്യാപകരെ അപ്രൂവ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ട്.
ഇനി, പ്രഥമ അധ്യാപകന് ഇതുവരെ സമഗ്രയില്‍ ലോഗിന്‍ ചെയ്യാനായിട്ടില്ലെങ്കില്‍ കൈറ്റ് പരിശീലകരെ ബന്ധപ്പെടുക. പ്രഥമ അധ്യാപകര്‍ക്ക് സംപൂര്‍ണയുമായി ബന്ധപ്പെട്ട പ്രത്യേക സൗകര്യങ്ങളുള്ള ലോഗിന്‍ ഉണ്ട്.

1 Comments

Previous Post Next Post