അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 CM Kids Scholarship LP & UP വിഭാഗങ്ങളുടെ ഫലം പ്രഖ്യാപിച്ചു . ഫലം അറിയുന്നതിന് ഇവിടെ ഇവിടെ KTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഹൈടെക് സ്‌കൂളുകളിൽ ടി.വി. വിതരണം പൂർത്തിയായി, ഡിജിറ്റൽ ക്യാമറ വിതരണം തുടങ്ങി


ഹൈടെക് സ്‌കൂൾ പദ്ധതിയിൽ സർക്കാർ, എയ്ഡഡ് മേഖലയിലെ ഹൈസ്‌ക്കൂൾ, ഹയർസെക്കന്ററി-വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകൾക്കുള്ള 43 ഇഞ്ച് ടെലിവിഷൻ സെറ്റുകളുടെ വിതരണം കേരള  ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻസ് (കൈറ്റ്) പൂർത്തിയാക്കി. ടി.വി. വിതരണം ചെയ്ത 4206 സ്‌കൂളുകളിലും ടി.വി. സ്ഥാപിക്കുന്ന പ്രവൃത്തി നവംബർ 30 ഓടെ പൂർത്തിയാകും.  ഇതോടൊപ്പം 4578 സ്‌കൂളുകൾക്കുള്ള ഡി.എസ്.എൽ.ആർ ക്യാമറ വിതരണം ആരംഭിച്ചു.
സ്‌കൂളുകളിൽ നടക്കുന്ന പൊതുപരിപാടികൾ, ഡിജിറ്റൽ വിഭവങ്ങൾ തയ്യാറാക്കൽ, കൈറ്റ് വിക്ടേഴ്‌സ് ചാനലിലേയ്ക്ക് സ്‌കൂൾ വാർത്തകൾ തയ്യാറാക്കൽ, സ്‌കൂൾ വിക്കി അപ്‌ഡേഷൻ, സ്‌കൂൾ കുട്ടികളുടെ ടെലിഫിലിം തയ്യാറാക്കൽ തുടങ്ങി അക്കാദമികവും പൊതുവായതുമായ ആവശ്യങ്ങൾക്കാണ് എല്ലാ സ്‌കൂളുകൾക്കും ഡിജിറ്റൽ ക്യാമറകൾ നൽകുന്നതെന്ന് കൈറ്റ് വൈസ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ. അൻവർ സാദത്ത് അറിയിച്ചു.  ക്യാമറ ഉപയോഗം, ഡിജിറ്റൽ ഉള്ളടക്കം തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ്, സംപ്രേഷണം എന്നീ മേഖലകളെക്കുറിച്ച് ചുമതലയുള്ള അധ്യാപകർക്കും  മുഴുവൻ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബംഗങ്ങൾക്കും കൈറ്റ് പ്രത്യേക പരിശീലനം നൽകും.  സ്വയം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകൾ എല്ലാ സ്‌കൂളുകൾക്കും  നൽകും.
സ്‌കൂളുകൾക്ക്  ലഭ്യമാക്കിയിട്ടുള്ള ലാപ്‌ടോപ്പുകൾ, മൾട്ടിമീഡിയ പ്രൊജക്ടറുകൾ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് തുടങ്ങിയവയുടെ കാര്യത്തിലെന്നപോലെ ടെലിവിഷൻ, ഡിജിറ്റൽ ക്യാമറ എന്നിവയുടെ ഉപയോഗവും പ്രഥമാധ്യാപകർ പ്രത്യേകം നിരീക്ഷിക്കണം. എല്ലാ ഉപകരണങ്ങൾക്കും  അഞ്ച് വർഷ  വാറണ്ടിയും പരാതി പരിഹാരത്തിന് പ്രത്യേക വെബ്‌പോർട്ടലും കോൾസെന്ററും കൈറ്റ് ഒരുക്കിയിട്ടുണ്ട്.
ഉപയോഗ നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലറുകൾ, സ്‌കൂളുകളുടെ ലിസ്റ്റ്, വീഡിയോ ട്യൂട്ടോറിയൽ എന്നിവ www.kite.kerala.gov.in  ൽ ലഭ്യമാണ്.

Post a Comment

Previous Post Next Post