കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

തയ്യല്‍ അധ്യാപക തസ്തിക: ബിരുദ കോഴ്‌സുകള്‍ കൂടി യോഗ്യതയായി നിശ്ചയിച്ചു

തയ്യല്‍ അധ്യാപക തസ്തികയ്ക്കുള്ള യോഗ്യതയായി കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ഫാഷന്‍ ടെക്‌നോളജി, കോസ്റ്റിയൂം ഡിസൈനിംഗ് ബിരുദ കോഴ്‌സുകള്‍ കൂടി നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.
    എം.ജി യൂണിവേഴ്‌സിറ്റിയുടെ ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബി.എഫ്.ടി), കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എസ്‌സി എഫ്.എ.ഡി.റ്റി (ഫാഷന്‍ ആന്റ് അപ്പാരല്‍ ഡിസൈനിംഗ് ടെക്‌നോളജി), കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി.എസ്‌സി കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് എന്നീ കോഴ്‌സുകളാണ് നിയമനത്തിനുള്ള യോഗ്യത.
    കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ ബിരുദ കോഴ്‌സുകള്‍ തയ്യല്‍ ടീച്ചര്‍ തസ്തികയ്ക്കുള്ള യോഗ്യതയായി ഇതുവരെ പരിഗണിച്ചിരുന്നില്ല. ഈ യോഗ്യതകള്‍ നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം ലഭിക്കുന്നില്ല എന്ന വസ്തുത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വന്നതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ കൂടാതെ മേല്‍പ്പറഞ്ഞ ബിരുദകോഴ്‌സുകളും നിയമനത്തിനുള്ള യോഗ്യതയായി നിശ്ചയിച്ചത്.

Post a Comment

Previous Post Next Post