SSLC പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഉത്തരവുകളും അടങ്ങിയ പേജ് ഇവിടെ SSLC 2025 CWSN രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ ഗവ ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സംസ്ഥാനതല സീനിയോരിറ്റി പട്ടിക 01.01.2025 തീയതി പ്രാബല്യത്തില്‍ താല്‍കാലികമായി പ്രാബല്യത്തില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്‌ ഡൗണ്‍ലോഡ്‍സില്‍ SSLC മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് എക്‍സാമിനര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഫെബ്രുവരി 27 ന് പ്രാദേശികാവധിസ്‍പാര്‍ക്കില്‍ Establishment User (Clerk User) ക്കും ലോഗിന്‍ ചെയ്യുന്നതിന് ഇന്ന് മുതല്‍ OTP നിര്‍ബന്ധം 2024-25 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെയും വാര്‍ഷിക പരീക്ഷയുടെയും ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍ SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

സ്‌കൂളുകളുടെ ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് ഒരുങ്ങുന്നു

സംസ്ഥാനത്തെ 4775 സ്‌കൂളുകളില്‍ വീഡിയോ റെക്കോര്‍ഡറുകളും കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളും ഒരുങ്ങുന്നു.
    ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്‌ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപടികളാരംഭിച്ചു.  ഇതിന്റെ ഭാഗമായി മള്‍ട്ടിഫംഗ്ഷന്‍ പ്രിന്ററുകള്‍, എച്ച്.ഡി. ഡിജിറ്റല്‍ ഹാന്റിക്യാം, എച്ച്.ഡി.വെബ്ക്യാം, 42 ഇഞ്ച് എല്‍.ഇ.ഡി. ടെലിവിഷന്‍ എന്നിവയ്ക്കുള്ള ദേശീയ ടെണ്ടര്‍ വിളിച്ചു. വിന്യാസം ജൂണില്‍ പൂര്‍ത്തിയാകും.
    ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി നേരത്തെ തന്നെ 34500 ക്ലാസ് മുറികളിലേക്ക് ആവശ്യമായ ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, മൗണ്ടിംഗ് കിറ്റുകള്‍യു.എസ്.ബി.സ്പീക്കറുകള്‍, സ്‌ക്രീനുകള്‍എന്നിവ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കിയിരുന്നു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യവും എല്ലാ സ്‌കൂളുകളിലുമായി.  ക്ലാസ് മുറികള്‍ നെറ്റ്‌വര്‍ക്ക് ചെയ്യുന്നതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
    സ്‌കൂളുകളും ക്ലാസ്മുറികളും ഹൈടെക്കാക്കുന്ന പശ്ചാത്തലത്തില്‍ എട്ടുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന ഒരുലക്ഷത്തോളം അധ്യാപകര്‍ക്ക് പ്രത്യേക ഐ.ടി. പരിശീലനം ആരംഭിച്ചു.  ഡിജിറ്റല്‍ രൂപത്തില്‍ പാഠാസൂത്രണം നടത്താനും വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന 'സമഗ്ര' റിസോഴ്‌സ് പോര്‍ട്ടല്‍ ഈ പരിശീലനത്തിലൂടെ മുഴുവന്‍ അധ്യാപകരും പരിചയപ്പെടുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

Post a Comment

Previous Post Next Post