അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC Result Analyzer 2018



       ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് ആദ്യവാരം പ്രഖ്യാപിക്കുമല്ലോ. ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ തരത്തിലുള്ള വിശകലനങ്ങള്‍ക്ക് സഹായകരമായ ഒരു റിസള്‍ട്ട് Analyzer തയ്യറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഒദ്യാഗിക ഫലപ്രഖ്യാപനത്തിന് ശേഷം ഔദ്യാഗിക സൈറ്റില്‍ നിന്നും ലഭിക്കുന്ന വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിലെ വിശദാംശങ്ങളെ ചുവടെ ലിങ്കില്‍ നിന്നും ലഭിക്കുന്ന ഫയലിലെ ഡേറ്റാ ബേസിലേക്ക് കോപ്പി പേസ്റ്റ് ചെയ്യുന്നതോടെ Analyzer തയ്യാറായിട്ടുണ്ടാവും.A Listല്‍ നിന്നും വിദ്യാര്‍ഥികളുടെ ഡിവിഷന്‍, Category, First Language, Sex എന്നിവ കൂടി ഈ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തേണ്ടതായി വരും അവ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കേണ്ട വിധം വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും ഉള്‍പ്പെടുത്തിയിരിക്കുന്നു. പരീക്ഷ ഫലം വിശകലനം ചെയ്ത് വിവിധ തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.

Click Here to Download the Result Analyzer
Click Here to Download the Helpfile

2 Comments

Previous Post Next Post