SSLC Valuationന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും രണ്ട് ഘട്ടങ്ങളായാണ് ഈ വര്‍ഷത്തെ വാല്യുവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
- പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന ഗവ./എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ പ്രധാനാധ്യാപകര്‍ക്ക് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം.
- സ്കൂള്‍ തലത്തില്‍ ഫെബ്രുവരി 20 വരെ ലഭിക്കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ HM Login ആയി പ്രവേശിച്ച് iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം.
- 54 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതം ഇവക്ക് ഓരോ സോണിലും രണ്ട് ക്യാമ്പുകള്‍ വീതം. ബയോളജിക്ക് North & South Zoneകളില്‍ രണ്ട് ക്യാമ്പ് വീതവുമുണ്ടാകും
- അധ്യാപകരുടെ കുറവുള്ള Physics,Chemistry, Biology and English എന്നീ വിഷയങ്ങളില്‍ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷിക്കേണ്ടതാണെന്നും എന്നാലിവര്‍ക്ക് ഴവരുടെ സോണിലെ ഏത് ക്യാമ്പ് തിരഞ്ഞെടുക്കുന്നതിനുമവസരം ലഭിക്കും
- Additional Chief Examiner and Assistant Examiners ആയി ലഭിക്കുന്ന എല്ലാ അപേക്ഷകളും പ്രധാനാധ്യാപകര്‍ iExaMS സൈറ്റില്‍ ഉള്‍പ്പെടുത്തണം
- Govt School അധഅയാപകര്‍ക്ക് ഒരു വര്‍ഷത്തെ സര്‍വീസും എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ഒരു വര്‍ഷത്തെ Approved Service ഉം ഉണ്ടായിരിക്കണം
- കുറഞ്ഞത് 15 വര്‍ഷത്തെ സര്‍വീസുള്ളവര്‍ക്ക് മാത്രമേ Additional Chief ആയി അപേക്ഷിക്കാനാവു. ഫിസിക്സ്. കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 10 വര്‍ഷവും ഇംഗ്ലീഷിന് 8 വര്‍ഷവും മതി
- English, Physics, Chemistry, Biology വിഷയങ്ങള്‍ക്ക് എല്ലാ അധ്യാപകരും അപേക്ഷിച്ചു എന്നുറപ്പ് വരുത്തേണ്ടത് പ്രധാനാധ്യാപകരുടെ ചുമതലയാണെന്ന് സര്‍ക്കലര്‍പറയുന്നു
- പ്രധാനാധ്യാപകര്‍ക്ക് ലഭിക്കുന്ന പ്രിന്റൗട്ടുകള്‍ സ്കൂളുകളില്‍ തന്നെ സൂക്ഷിച്ചാല്‍ മതി
- ആദ്യം പ്രസിദ്ധീകരിച്ചതില്‍ നിന്നും വ്യത്യസ്ഥമായി കെമിസ്ട്രി വാല്യുവേഷന്‍ ക്യാമ്പില്‍ (central Zone) വീണ്ടും മാറ്റമുണ്ട് DBHS തച്ചമ്പാറ(പാലക്കാട്) ആണ് പുതിയ വാല്യുവേഷന്‍ ക്യാമ്പ്
- Click Here for Valuation Notification
- Click Here for Valuation Camps
- Click Here for Application Form
- Click Here for Instructions