കേരള
സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി,
കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിവരുന്ന വായനോത്സവത്തിന്റെ
പുസ്തകങ്ങള്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍തലം, താലൂക്ക്തലം, ജില്ലാതലം,
സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലാണ് ഹൈസ്‌കൂള്‍തല മത്സരം നടത്തുന്നത്.
ഹയര്‍സെക്കന്ററി വിഭാഗത്തിന് താലൂക്ക്, ജില്ല, സംസ്ഥാനതലങ്ങളില്‍ മത്സരം
നടക്കും. കോളേജ് വിഭാഗത്തിന് ജില്ല, സംസ്ഥാനതല മത്സരങ്ങളാവും നടക്കുക.
ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, കോളേജ് വിഭാഗത്തിലെ മത്സരങ്ങള്‍ക്കായി
തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ വിവരം ചുവടെ
ഹൈസ്‌കൂള്‍തലം: ഏതോ സരണികളില്‍(യാത്ര) (സി.വി. ബാലകൃഷ്ണന്‍, ദുരന്ത നാടകം
അജയ്യതയുടെ അമര സംഗീതം (പഠനം) (എം.കെ. സാനു), തക്ഷന്‍കുന്ന് സ്വരൂപം
(നോവല്‍) (യു.കെ. കുമാരന്‍), പോര്‍ക്കലി (നോവല്‍)(എ.പി.കളയ്ക്കാട്),
ഭൂമിയുടെ അവകാശികള്‍ (സയന്‍സ്) (ഡോ. വേണു തോന്നയ്ക്കല്‍), കഥാ കവിതകള്‍
(കവിത) (വൈലോപ്പിളളി ശ്രീധരമേനോന്‍), നികിതയുടെ ബാല്യം (ഓര്‍മ)
(ടോള്‍സ്റ്റോയ്), അപുത്രയം (തിരക്കഥ) (സത്യജിത്‌റേ), പുസ്തക സഞ്ചി (ലേഖനം)
ഡോ. ബി. ഇക്ബാല്‍, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ (കഥ) (എം.മുകുന്ദന്‍).
ഹയര്‍സെക്കന്ററി തലം: ഓരോ ജീവനും വിലപ്പെട്ടതാണ് (പരിസ്ഥിതി) (എം.എ.
റഹ്മാന്‍), ഉഷ്ണരാശി (നോവല്‍) (കെ.വി. മോഹന്‍കുമാര്‍), കുട നന്നാക്കുന്ന
ചോയി (നോവല്‍) (എം. മുകുന്ദന്‍), ആത്മകഥ (ഇ.എം.എസ്), സ്വാതി തിരുനാള്‍
(പഠനം) (ഡോ. പി.കെ. ഗോപന്‍), ഡോണ്‍ ശാന്തമായി ഒഴുകുന്നു (നോവല്‍)
(ഷെളോഖോവ്), സ്വാമി വിവേകാനന്ദന്‍ (പഠനം) (എന്‍.വി.പി. ഉണിത്തിരി),
കേരളത്തിന്റെ ഇന്നലെകള്‍ (ചരിത്രം) (കെ.എന്‍. ഗണേഷ്).
കോളേജ്തലം: തത്വമസി (തത്വചിന്ത) (സുകുമാര്‍ അഴിക്കോട്), അനുഭൂതികളുടെ
ചരിത്രജീവിതം (പഠനം) (സുനില്‍ പി. ഇളയിടം), രണ്ടമൂഴം (നോവല്‍) (എം.ടി.
വാസുദേവന്‍ നായര്‍), സമൂഹം മിത്ത് ചരിത്രം (പഠനം), രാജന്‍ ഗുരുക്കള്‍),
നിന്ദിതരും പീഡിതരും (നോവല്‍) (ദസ്തയേവിസ്‌കി), എന്റെ ജീവിതം
(ജീവചരിത്രം)(ഫിദല്‍ കാസ്‌ട്രോ), മണ്ണിന്റെ ലാവണ്യം പ്രതിരോധം (പരിസ്ഥിതി)
(സി.ആര്‍. രാജഗോപാല്‍), വികസനം എന്ന സ്വാതന്ത്ര്യം (പഠനം)
(അമര്‍ത്യാസെന്‍).
ഇതുകൂടാതെ മൂന്ന് വിഭാഗത്തിനും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ
മുഖപത്രമായ ഗ്രന്ഥാലോകം മാസികയുടെ 2016 ഓഗസ്റ്റ്, സെപ്റ്റംബര്‍, നവംബര്‍,
ഡിസംബര്‍ ലക്കങ്ങള്‍ മത്സര പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.