Valuation Online Application: ഈ വര്‍ഷത്തെ SSLC Valuationന് ഓണ്‍ലൈനായി പ്രധാനാധ്യാപകര്‍ iExAMS സൈറ്റില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് Active ആയിട്ടുണ്ട്. അധ്യാപകര്‍ നിശ്ചിതമാതൃകയില്‍ നല്‍കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ എല്ലാ അധ്യാപകരും നിര്‍ബന്ധമായി അപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ഇങ്ങനെ ഓണ്‍ലൈനായി എല്ലാ അധ്യാപകരുടെയും അപേക്ഷകള്‍ സമര്‍പ്പിച്ചതിന് ശേഷം തയ്യാറാക്കിയ അപേക്ഷകള്‍ Confirm ചെയ്യാന്‍ മറക്കരുത്.
Hall Ticket :- ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന റഗുലര്‍ വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ iExAMS സൈറ്റില്‍ HM Login വഴി പ്രവേശിച്ച് Pre-Examination Menuവിലെ Hall Ticket-> Hall Ticket(Regular) വഴി ഡൗണ്‍ലോഡ് ചെയ്യാം
Cancellation :- SSLC പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്ത് A Listല്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ Cancel ചെയ്യുന്നതിനും ഇപ്പോള്‍ അവസരം ഉണ്ട്. Pre-Examination -> Cancellation -> Apply for Cancellation എന്ന ക്രമത്തില്‍ പ്രവേശിച്ചാല്‍ ലഭിക്കുന്ന ജാലകത്തില്‍ ക്യാന്‍സല്‍ ചെയ്യാനുദ്ദേശിക്കുന്ന വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി Proceed നല്‍കുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ School file no., Reason For Cancellation എന്നിവ നല്‍കി രക്ഷിതാവ് നല്‍കിയ അപേക്ഷയുടെ Scanned Copy അപ്‌ലോഡ് ചെയ്യണം. Candidate നെ Remove ചെയ്തതാണെങ്കില്‍ ആ തീയതിയും അതിനുള്ള കാരണവും തുടര്‍ന്നുള്ള ബോക്സുകളില്‍ രേഖപ്പെടുത്തണം. ഈ വര്‍ഷത്തെ IT പരീക്ഷ എഴുതിയോ എന്നതിന് അനുയോജ്യമായ ഉത്തരവും നല്‍കി അതിന് താഴെയുള്ള ചെക്ക് ബോക്സില്‍ ടിക്ക് ചെയ്ത് അതിന് താഴെയുള്ള പച്ച ബട്ടണില്‍ അമര്‍ത്തുന്നതോടെ അപേക്ഷ സമര്‍പ്പിക്കപ്പെടും.
Grace Mark:-SSLC വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി ഇപ്പോള്‍ നല്‍കാവുന്നതാണ്. HM Login ആയി പ്രവേശിച്ചതിന് ശേഷം Pre-Examination Menuവിലെ Grace Mark Entry എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി കുട്ടിയെ തിരഞ്ഞെടുക്കുക. Event Attended എന്നതില്‍ നിന്നും ഗ്രേസ് മാര്‍ക്കിന് അര്‍ഹമായ ഇനം തിരഞ്ഞെടുക്കണം. ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന ഇനമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. തുടര്‍ന്ന് തുറന്ന് വരുന്ന ബോക്സില്‍ ആ ഇനത്തില്‍ ലഭിച്ച Grade/Score എന്നിവ ഉള്‍പ്പെടുത്തി സേവ് ചെയ്യുക. എല്ലാ വിദ്യാര്‍ഥികളുടെയും ഗ്രേസ് മാര്‍ക്ക് എന്‍ട്രി പൂര്‍ത്തിയായതിന് ശേഷം ഇതിന് ചുവടെയുള്ള Generate Report എന്ന ലിങ്കിലൂടെ ലഭിക്കുന്ന പ്രിന്റൗട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതിനായി സൂക്ഷിക്കുക.