ഗവ ഹൈസ്‍കൂള്‍ HM/AEO തസ്‍തികയിലെ സ്ഥലം മാറ്റ/സ്ഥാനക്കയറ്റ ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14ന് ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ ശ്രീ ഉമേഷ് എന്‍ എസ് കെ പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉച്ചഭക്ഷണ പദ്ധതി പരിഷ്‍കരിച്ച മെനു- നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

പട്ടികജാതി വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന ലംപ്‌സംഗ്രാന്റ് കാലോചിതമായി പരിക്ഷ്‌കരിക്കാന്‍ തീരുമാനിച്ചതായി പട്ടികജാതി, പിന്നോക്ക ക്ഷേമ, ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ അറിയിച്ചു. കെ.ജി വിഭാഗത്തില്‍ നിലവില്‍ നല്കി വരുന്ന 150 രൂപ 500 രൂപയായും (333 ശതമാനം വര്‍ദ്ധന), എല്‍പി വിഭാഗത്തിലേത് 250 എന്നത് 500 രൂപയായും (100 ശതമാനം), യു.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്കി വരുന്ന 500 രൂപ 1000 രൂപയായും (100 ശതമാനം), ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 750 രൂപയില്‍ നിന്ന് 1000 രൂപയായു (33 ശതമാനം) മാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. പോസ്റ്റ് മെട്രിക് തലത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് 900 രൂപ എന്നത് 1125 രൂപയായും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് (ബിഎഡ്. ഉള്‍പ്പെടെ) 950-ല്‍ നിന്ന് 1190 ആയും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 1250-ല്‍ നിന്ന് 1570 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എം.ബി.ബി.എസിന് 2500 രൂപ 3125 ആയും, ഹൗസ് സര്‍ജന്‍മാരുടേത് 1600 എന്നത് 2000 രൂപയായും ഉയര്‍ത്തി. ബി.ടെക്ക് വിദ്യാര്‍ത്ഥികള്‍ക്കുള്ള ലംപ്‌സംഗ്രാന്റ് 1800-ല്‍ നിന്ന് 2250 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥാപനങ്ങള്‍ നടത്തുന്ന വിവിധ കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റും ആനുപാതികമായി വര്‍ദ്ധിപ്പിച്ചിട്ടുള്ളതായി മന്ത്രി അറിയിച്ചു. പ്രതിമായ സ്റ്റൈപ്പന്റ് തുകയിലും ഗണ്യമായ വര്‍ദ്ധന വരുത്തിയതായി മന്ത്രി പറഞ്ഞു. പ്രീ മെട്രിക് തലത്തില്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക്100 രൂപ എന്നത് 150 രൂപയായും അപ്പര്‍ പ്രൈമറി വദ്യാര്‍ത്ഥികള്‍ക്ക് 125 എന്നത് 190 രൂപയായും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 150 രൂപ 225 രൂപയായും വര്‍ദ്ധിപ്പിച്ചു. പോസ്റ്റ് മെട്രിക് തലത്തില്‍ വിദ്യാലയത്തിന് എട്ടു കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ 625 രൂപയായും എട്ടു കിലോമീറ്ററിനു പുറത്തു താമസിക്കുന്നവര്‍ക്ക് 600 എന്നത് 750 രൂപയായും വര്‍ദ്ധിപ്പിച്ചു. പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള വ്യവസായ പരിശീലന കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് 600 രൂപയില്‍ നിന്ന് 750 രൂപയായും വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ത്ഥികളുടേത് 400 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ദ്ധിപ്പിച്ചു. കൂടാതെ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്കുള്ള പോക്കറ്റ്മണി 150-ല്‍ നിന്ന് 190 രൂപയായും, പ്രീമെട്രിക്കിലേത് 100-ല്‍ നിന്ന് 150 രൂപയായും ഉയര്‍ത്തി. മെഡിക്കല്‍, എഞ്ചിനീയറിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങി പ്രവേശനപ്പരീക്ഷയിലൂടെ പ്രവേശനം നേടുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള പോക്കറ്റ്മണി 150-ല്‍ നിന്ന് 190 രൂപയായി ഉയര്‍ത്തിയതായും മന്ത്രി പറഞ്ഞു. പട്ടികജാതി വിഭാഗത്തിലെ അതീവ ദുര്‍ബല വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കു പ്രൈമറി തലത്തില്‍ നല്കിവരുന്ന നൂറ് രൂപ നൂറ്റി അന്‍പത് രൂപയായും അപ്പര്‍ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 125 രൂപ എന്നത് 190 രൂപയായും വര്‍ദ്ധിപ്പിച്ചു. 2015 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ നിരക്കിലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥിള്‍ക്കും വര്‍ദ്ധനയുടെ ആനുകൂല്യം ലഭിക്കുമെന്നും ഒ.ഇ.സി വിഭാഗത്തിനായി പ്രതിവര്‍ഷം 20 കോടി രൂപയുടെ അധിക ബാദ്ധ്യത പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post