2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

JRC Grace Mark നിര്‍ദ്ദേശങ്ങള്‍

ജൂണിയര്‍ റെഡ് ക്രോസിന്റെ C Level പരീക്ഷാ ഫലം ചുവടെ. 
പാലക്കാട് വിദ്യാഭ്യാസജില്ല
ഒറ്റപ്പാലം വിദ്യാഭ്യാസജില്ല
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ല
JRC Cadet-കള്‍ക്ക് താഴെപ്പറയുന്ന യോഗ്യതകള്‍ ഉണ്ടെങ്കില്‍ ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാവുന്നതാണെന്ന് JRC ജില്ലാ കമ്മിറ്റി അറിയിക്കുന്നു
  1. സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന JRC യൂണിറ്റിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന സ്കൂള്‍ അധികൃതരുടെ സാക്ഷിപത്രം
  2. അഞ്ചാം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ പത്താം സ്റ്റാന്‍ഡേര്‍ഡ് വരെ JRCയുടെ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടുകയും 75% ഹാജരോടെ C Level സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തിരിക്കണം
  3. JRC സംസ്ഥാനകമ്മിറ്റി തയ്യാറാക്കി Red Cross സൊസൈറ്റി അംഗീകരിച്ചിട്ടുള്ള സിലബസ് അനുസരിച്ച് First Aid, അഗ്നിശമനപ്രവര്‍ത്തനങ്ങള്‍, ആരോഗ്യപരിപാലനവും സംരക്ഷണവും, ട്രാഫിക്ക് അടയാളങ്ങളും നിയമങ്ങളും എന്നീ വിഷയങ്ങളില്‍ അറിവും അവയെ അടിസ്ഥാനമാക്കി JRC സംസ്ഥാനകമ്മിറ്റി നടത്തുന്ന പരീക്ഷ 50% മാര്‍ക്കോടെ പാസായ സര്‍ട്ടിഫിക്കറ്റ് 
  4. ശുചീകരണപ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ജില്ലാ തലത്തിലോ സംസ്ഥാനതലത്തിലോ നടത്തുന്ന JRC Camp/Seminar ഇവയില്‍ ഏതിലെങ്കിലും പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം


JRC ഗ്രേസ് മാര്‍ക്ക് അപേക്ഷയോടൊപ്പം DDEയില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍
  • ഗ്രേസ് മാര്‍ക്കിന് ഓണ്‍ലൈന്‍ അപേക്ഷ നടത്തിയതിന്റെ പ്രിന്റൗട്ട്
  • Course Certificate -ന്റെ Attested Copy
  • C Level Exam -ന്റെ Attested Copy
  • Copy of Attendance Certificate
എല്ലാ സര്‍ട്ടിഫിക്കറ്റുകളും പ്രധാനാധ്യാപകന്‍ Attest ചെയ്തിരിക്കണം

CLICK Here to Download the Format of CERTIFICATE From School

 

Post a Comment

Previous Post Next Post