തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് സംസ്ഥാന സ്കൂൾ ശാസ്ത്രോൽസവത്തിന് ഇന്ന് പാലക്കാട് സമാപനം എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Sampoorna - പ്രശ്നങ്ങളും പരിഹാരങ്ങളും

       സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് നിരവധി ഫോണ്‍ കോളുകളാണ് SITC ഫോറത്തിന് ദിവസേന ലഭിക്കുന്നത്. അതില്‍ നിരവധി ചോദ്യങ്ങളും സമാന സ്വഭാവമുള്ളവയാണ്. പ്രസ്തുത സാഹചര്യത്തിലാണ് അവക്ക് പരിഹാരമെന്ന രീതിയില്‍ സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചുള്ള ഇത്തരമൊരു പോസ്റ്റ് എന്ന ആശയം ഉദിച്ചത്. സമ്പൂര്‍ണ്ണയുടെ പ്രശ്നങ്ങളില്‍ കുറെയെല്ലാം മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന ഹെല്‍പ്പ് ഫയലില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. (മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന പോസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക). അതില്‍ പറയാത്ത ഏതെങ്കിലും പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടുന്നെങ്കില്‍ അവ ഞങ്ങള്‍ക്ക് മെയിലായോ ചുവടെ കമന്റായോ നല്‍കിയാല്‍ പരിഹാരം ഈ പോസ്റ്റിലൂടെ നല്‍കാവുന്നതാണ്. ഇപ്പോള്‍ ലഭിക്കുന്ന പ്രധാന ചോദ്യങ്ങളും അവയുടെ പരിഹാരവും താഴെ
സമ്പൂര്‍ണ്ണയില്‍ UID ഉള്‍പ്പെടുത്തുമ്പോള്‍ UID Already Exists എന്ന മെസ്സേജ് ലഭിച്ചാല്‍ എന്ത് ചെയ്യണം.
   ഒന്നുകില്‍ ബന്ധപ്പെട്ട ഐ ടി സ്കൂള്‍ ഡി ആര്‍ സിയിലെ മാസ്റ്റര്‍ ട്രയിനര്‍മാരെ ബന്ധപ്പെടുക. ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്ന ഐ ടി സ്കൂള്‍ സൈറ്റിലെ Sixth working day statementഎന്ന ലിങ്കില്‍ പ്രവേശിച്ച് സ്കൂള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലെ ഇടത് ഭാഗത്തുള്ള Find UID/EID Details എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഒരു പേജ് ലഭിക്കും. ആ പേജില്‍ കുട്ടിയുടെ UID എന്നതിന് താഴെയുള്ള ചതുരത്തില്‍ UID ടൈപ്പ് ചെയ്ത് Search ബട്ടണ്‍ അമര്‍ത്തിയാല്‍ കുട്ടിയുടെ പേര് ഏത് വിദ്യാലയത്തിലാണെന്നും ആ വിദ്യാലയത്തിലെ പ്രധാനാധ്യാപകന്റെ പേരും ഫോണ്‍ നമ്പരുമുള്‍പ്പെടെയുള്ള വിശദാംശങ്ങളും ലഭിക്കും
 
സമ്പൂര്‍ണ്ണയില്‍ ടി സി തയ്യാറാക്കിയതിന് ശേഷം മറ്റൊരു സ്കൂളിലേക്ക് ടി സി വേണമെന്ന് ആവശ്യപ്പെട്ടാല്‍ എന്ത് ചെയ്യണം.
  • ബന്ധപ്പെട്ട ജില്ലയിലെ DRC-യോട് ഈ വിദ്യാര്‍ഥിയെ പഴയ സ്കൂളിലേക്ക് Roll Back ചെയ്ത് തരാനാവശ്യപ്പെടുക. പഴയ സ്കൂളിലേക്ക് വിളിച്ച് പറഞ്ഞ് പുതിയ സ്കൂളിലേക്കുള്ള ടി സി എടുക്കാവുന്നതാണ്
സമ്പൂര്‍ണ്ണയില്‍ ഒരു സ്കൂളില്‍ നിന്നും തയ്യാറാക്കി നല്‍കിയ കുട്ടിയെ സ്വീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ERROR മെസ്സേജ് ലഭിക്കുകയും തന്മൂലം കുട്ടിയെ അഡ്‌മിറ്റ് ചെയ്യാന്‍ സാധിക്കാതെയും വരുന്നു.
  • സമ്പൂര്‍ണ്ണയില്‍ ടി സി തയ്യാറാക്കിയ സ്കൂള്‍ ആ കുട്ടിയുടെ പേജിലെ എല്ലാ COMPULSORY FIELD-കളും (സ്റ്റാര്‍ മാര്‍ക്ക് ഉള്ളവ) പൂര്‍ത്തീകരിക്കാത്തത് കൊണ്ടാവാം. അങ്ങനെയുള്ള ടി സികള്‍ പഴയ സ്കൂളിലേക്ക് റോള്‍ ബാക്ക് ചെയ്ത് കൊടുക്കുകയാണ് മാര്‍ഗം. ഇതിനായി ഐ ടി സ്കൂളിന്റെ DRC-യിലേക്ക് വിളിച്ചാല്‍ അവര്‍ ഈ കുട്ടിയെ പൂര്‍വ്വസ്ഥിതിയില്‍ പഴയസ്കൂളിലേക്ക് മാറ്റിയിട്ടുണ്ടാവും. ആ സ്കൂള്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ടി സി ആ സ്കൂള്‍ തയ്യാറാക്കി നല്‍കണം.
പ്രധാനാധ്യാപകന്‍ ട്രാന്‍സ്‌ഫര്‍ ആവുകയോ റിട്ടയര്‍ ആവുകയോ ചെയ്താല്‍ പുതിയ പ്രധാനാധ്യാപകന്റെ പേരും മറ്റ് വിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതെങ്ങനെ
  • സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിന്റെ മുകളില്‍ വലത് ഭാഗത്ത് കാണുന്ന സ്കൂളിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന പുതിയ പേജിന്റെ മുകളിലെ Edit School Detail എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഇത് എഡിറ്റ് ചെയ്യുന്നതിനുള്ള ജാലകം ലഭിക്കും. ഇവിടെ പുതിയ  പ്രധാനാധ്യാപകന്റെ പേരും നമ്പരും നല്‍കി Update School Details എന്നതില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക

1 Comments

Previous Post Next Post