ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പാലക്കാട് മോയന്‍സ് ഗേള്‍സ് എച്ച്.എസ്.എസിനെ പൂര്‍ണ ഡിജിറ്റല്‍ സ്‌കൂളാക്കി മാറ്റാന്‍ എട്ട് കോടി രൂപയുടെ പദ്ധതിയുടെ ഭരണാനുമതി

പാലക്കാട് ഗവണ്‍മെന്റ് മോയന്‍സ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ പൂര്‍ണ ഡിജിറ്റല്‍ സ്‌കൂളാക്കി മാറ്റാന്‍ എട്ട് കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. പദ്ധതിയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍, ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പാലക്കാട് എം.എല്‍.എ, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ എന്നിവരടങ്ങിയ സമിതിയും രൂപീകരിച്ചിട്ടുണ്ട്. പദ്ധതി നിര്‍വ്വഹണത്തിനായി ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടര കോടി രൂപയും, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എ.കെ.ആന്റണി, വയലാര്‍ രവി എന്നിവരുടെ എം.പി.ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വീതവും പാലക്കാട് മുനിസിപ്പാലിറ്റി ഒന്നേകാല്‍ കോടി രൂപയും, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒന്നരക്കോടി, ഐ.റ്റി. അറ്റ് സ്‌കൂളിന്റെ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ എന്നിങ്ങനെ സംഭാവനയായും നല്‍കും. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പാണ് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി. നിലവിലുള്ള സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതുക്കി നിലവാരമുയുര്‍ത്തും. ഐ.ടി അറ്റ് സ്‌കൂള്‍ ഡയറക്ടറാണ് പദ്ധതിയുടെ കോഡിനേറ്റര്‍.

Post a Comment

Previous Post Next Post