ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷിത സഞ്ചാരത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം


വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് അപകടമുണ്ടാകാതിരിക്കാനായി മോട്ടോര്‍ വാഹനവകുപ്പ് പദ്ധതി തയ്യാറാക്കിയതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികള്‍, പി.റ്റി.എ, റോഡ് സേഫ്റ്റി കമ്മിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. സ്‌കൂളുകളുടെ സമയക്രമമനുസരിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍, റോഡ് ക്രോസിംഗ്, ഫൂട്ട്ഓവര്‍ ബ്രിഡ്ജ് എന്നിവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്ഥാപിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടും. ഓരോ സ്‌കൂളിലും നോഡല്‍ വോളന്ററി ഓഫീസറെ നിയമിക്കും. അതത് സ്‌കൂളുകളിലെ വാഹനങ്ങളുടെയും യാത്രചെയ്യുന്ന കുട്ടികളുടെയും പൂര്‍ണ്ണ വിവരങ്ങള്‍ ഈ ഓഫീസറുടെ കൈയ്യില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ വാഹനങ്ങളുടെ പുതിയ നിറം ഗോള്‍ഡന്‍ യെല്ലോ ആയിരിക്കും. നിലവില്‍ ടെസ്റ്റ് കഴിഞ്ഞ വാഹനങ്ങള്‍ക്ക് പുതിയ നിറം മാറ്റുന്നതിനായി സാവകാശം അനുവദിയ്ക്കും. വാഹനങ്ങളുടെ മുന്നിലും പിറകിലും ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് രേഖപ്പെടുത്തുകയും ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഹൊറിസോണ്ടല്‍ ഗ്രില്‍, അഗ്നിശമന ഉപകരണങ്ങള്‍ എന്നിവ കരുതാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീണറുടെ ചുമതലവഹിക്കുന്ന സി.എം.സെയ്ദ് മുഹമ്മദ്, ഗതാഗതവകുപ്പ് സെക്രട്ടറി ഡോ.വി.എം.ഗോപാലമേനോന്‍, ട്രാഫിക് എ.ഡി.ജി.പി. ആര്‍.ശ്രീലേഖ, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post