2014-15 വര്‍ഷത്തേക്കുള്ള
Minority Pre-Metric Scholarship-ന്
അപേക്ഷ ക്ഷണിച്ചു ഇതിന്
അപേക്ഷിക്കുന്നതിനുള്ള
വിശദാംശങ്ങള്‍ ചുവടെ
യോഗ്യത
സര്‍ക്കാര്‍,
എയ്ഡഡ്, സര്‍ക്കാര്‍
അംഗീകൃത അണ്‍ എയ്ഡഡ് ,
അഫിലിയേഷനുള്ള
CBSE/ICSE സ്ക്കൂളുകളിലേതിലെങ്കിലും
1 മുതല്‍ 10 വരെ
ക്ലാസുകളില്‍ പഠിക്കുന്ന
Muslim/ Christian/ Sikh/ Budhist/ Parsi/ Jain വിഭാഗങ്ങളില്‍
പെടുന്നവരായിരിക്കണം. മുന്‍വര്‍ഷത്തെ
വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത്
50% മാര്‍ക്കെങ്കിലും(അതിന്
തുല്യമായ ഗ്രേഡ്) നേടിയിരിക്കണം
- അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്
- ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക്/ഗ്രേഡ് ബാധകമല്ല
അപേക്ഷിക്കേണ്ട
വിധം
- N2/21836/2014/DPI എന്ന നമ്പരിലുള്ള അപേക്ഷാ ഫോമില്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ നല്‍കണം
- മതം, വരുമാനം ഇവയെ സംബന്ധിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം അപേക്ഷയോടൊപ്പം (വെള്ളപേപ്പറില്‍ എഴുതി നല്‍കിയാലും മതി )നല്‍കണം.ഉദ്യോഗസ്ഥര്‍ അവരുടെ സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കേണ്ടത്
- മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവരും അപേക്ഷിക്കണം.ഇവര്‍ RENEWALനായാണ് അപേക്ഷിക്കേണ്ടത്. ഇവര്‍ അപേക്ഷാഫോമിലॆ RENEWAL എന്ന ബോക്സില്‍ ടിക്ക് മാര്‍ക്ക് ചെയ്യേണ്ടതാണ്.
- അപേക്ഷാഫോമില്‍ കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ(സ്വയം സാക്ഷ്യപ്പെടുത്തിയത്)പതിക്കണം.
- വിദ്യാര്‍ഥിയുടെയോ ,വിദ്യാര്‍ഥിയുടെയും രക്ഷകര്‍ത്താവിന്റെയും പേരിലുള്ളതോ ആയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍(Bank Name,Account Number,IFSC Code എന്നിവ) അപേക്ഷാഫോമില്‍ എഴുതണം
- ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളു
- പൂരിപ്പിച്ച അപേക്ഷ കുട്ടി ഒപ്പിട്ടത്(അഞ്ചാം ക്സാസ് വരെയുള്ളവരുടെ രക്ഷകര്‍ത്താക്കള്‍ ഒപ്പിട്ടാല്‍ മതി) സ്കൂളില്‍ നല്‍കണം.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി
31/7/2014
സ്കൂളുകളില്‍
നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍
- N2/21836/2014/DP എന്ന അപേക്ഷാഫോം മാത്രമേ സ്വീകരിക്കാവൂ
- കുട്ടികളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളില്‍ പാര്‍ട്ട് 1 പൂര്‍ണ്ണമായും പൂരിപ്പിച്ചിട്ടുണ്ടെന്നും കുട്ടിയുടെയോ രക്ഷകര്‍ത്താവിന്റെയോ ഒപ്പുണ്ടെന്നുറപ്പു വരുത്തുക.
- മതം,വരുമാനം ഇവയെ സംബന്ധിച്ച സത്യവാങ്ങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടന്നും ഇതില്‍ സൂചിപ്പിച്ചിരിക്കുന്നവ ശരിയാണെന്നും ഉറപ്പാക്കണം
- വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവാണെന്നും കുട്ടി മുന്‍വര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ അമ്പത് ശതമാനമെങ്കിലും മാര്‍ക്ക്/ഗ്രേഡ് വാങ്ങിയവരാണെന്നും ഉറപ്പാക്കണം.
- സ്കൂള്‍ മാറി വന്ന വിദ്യാര്‍ഥികള്‍ മുമ്പ് പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നും മാര്‍ക്ക് /ഗ്രേഡ് എന്നിവയും Fresh/ Renewal എന്നിവയും ഉറപ്പാക്കണം
- ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉണ്ടെന്നുറപ്പാക്കണം (IFSC Code കണ്ടെത്തുന്നതിന് ONLINE പേജിലെ ലിങ്ക് ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്)
- അപേക്ഷാ ഫോമിലെ പാര്‍ട്ട് രണ്ട് ക്ലാസ് അധ്യാപകരുടെ സഹായത്തോടെ സ്കൂള്‍ അധികാരികള്‍ പൂരിപ്പിക്കണ്ടതാണ്. അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ ഫോമിന് ചുവട്ടിലുള്ള Receipt ഒപ്പിട്ട് കുട്ടിക്ക് നല്‍കണം
- പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം.
- അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ ശരിയാണെന്നുറപ്പാക്കിയതിന് ശേഷം വേരിഫൈഡ് ബട്ടണ്‍ അമര്‍ത്തണം.അല്ലാത്ത അപേക്ഷകള്‍ പരിഗണിക്കില്ല
- ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കുന്നതിന് ജൂണ്‍ 25 മുതല്‍ സൗകര്യ ലഭിക്കുന്നതാണ് .ആഗസ്ത് 8 നകം പൂര്‍ത്തീകരിക്കണം.അപേക്ഷ ഒന്നിന് ഒരു രൂപ നിരക്കില്‍ ഇതിന് പ്രതിഫലം ലഭിക്കുമെന്നും പറയുന്നു.
- ഇന്റര്‍നെറ്റ് സൗകര്യമില്ലത്ത സ്കൂളുകള്‍ക്ക് തൊട്ടടുത്ത ഏതെങ്കിലും സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ സഹായം തേടാവുന്നതാണ്.
- ഒണ്‍ലൈനായ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കാണുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ അപേക്ഷാഫോമില്‍ രേഖപ്പെടുത്താന്‍ മറക്കരുത്.
- ഓണ്‍ലൈനായി നല്‍കിയ അപേക്ഷകളുടെ ഒറിജിനല്‍ ഫോമുകള്‍ സ്കൂളുകളില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്. അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് ബന്ധപ്പെട്ട AEO/DEO മാര്‍ക്ക് ആഗസ്ത് അഞ്ചിന് തന്നെ നല്‍കണം
നിര്‍ദ്ദേശങ്ങള്‍
1. രക്ഷകര്‍ത്താക്കള്‍ക്ക് 2. സ്കൂളുകള്‍ക്ക്
3. അപേക്ഷാഫോം 4. സാക്ഷ്യപത്രം
5 ONLINE SITE (Will be Active Later)
്