ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ക്രിസ്‍തുമസ് ആശംസകള്‍ DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ONLINE PROPERTY STATEMENT FILING

 


സംസ്‍ഥാന സര്‍ക്കാര്‍ ജീവനക്കാരുമായി ബന്ധപ്പെട്ട് 1960 ലെ  Kerala Government Servants Rule ലെ ചട്ടം 37ഉം 20210ലെ ഭേദഗതി പ്രകാരവും പാര്‍ട്ട്‍ ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെയുള്ളവര്‍ എല്ലാ വര്‍ഷവും ജനുവരി 15ന് മുമ്പായി  പ്രതിവര്‍ഷ സ്വത്ത് വിവര പട്ടിക ( Annual Property Statement)  സമര്‍പ്പിക്കേണ്ടതുണ്ട്.  2025  വര്‍ഷത്തെ സ്ഥവര ജംഗമ വസ്തുക്കളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട വിവരങ്ങള്‍ SPARK സോഫ്‍റ്റ്‍വയര്‍ മുഖേന ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. യഥാസമയം സമര്‍പ്പിക്കാതിരിക്കുന്നത് ശിക്ഷണനടപടികള്‍ക്ക് കാരണമാകുമെന്നും സമര്‍പ്പിക്കാത്ത  ജീവനക്കാരെ സ്ഥാനക്കയറ്റം , സ്ഥലംമാറ്റം എന്നിവക്ക് പരിഗണിക്കില്ല എന്നും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറില്‍ പറയുന്നു. 15.01.2026 നകം Annual Property Statement സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിച്ച സര്‍ക്കുലര്‍ ചുവടെ

SPARK മുഖേന ഓണ്‍ലൈനായി വാര്‍ഷിക സ്വത്ത് വിവര പത്രിക സമര്‍പ്പിക്കുന്ന വിധം

  1. SPARK ല്‍ ലോഗിന്‍ ചെയ്യുക, തുറന്ന് വരുന്ന ജാലകത്തില്‍ Service Matters -> Property Statement എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക

  2. നിര്‍ദ്ദേശങ്ങളടങ്ങിയ പുതിയ ജാലകം ലഭിക്കും . ഇതില്‍ Property Statement 4 ഘട്ടങ്ങളായി ചെയ്യേണ്ട രീതി വിശദീകരിച്ച് നിര്‍ദ്ദേശങ്ങള്‍ കാണാന്‍ കഴിയും. ഇത് വായിച്ച് മനസിലാക്കി ചുവടെ Get Started എന്നതില്‍ ക്ലിക്ക് ചെയ്യുക 

  3. Part 1 ലെ വിവരങ്ങള്‍ കൃത്യതയോടെയും സൂക്ഷ്‍മതയോടെയും ചെയ്യുക. Verify the details displayed. Few columns are changeable. If other columns are incorrect you may contact the respective admin section.പൂര്‍ത്തിയാക്കിയ ശേഷം ചുവടെ Declaration ടിക്ക് ചെയ്‍ത് Confirm ബട്ടണ്‍ അമര്‍ത്തി വിവരങ്ങള്‍ സേവ് ചെയ്യുക
  4. Part II വില്‍ ഇക്കഴിഞ്ഞ വര്‍ഷം (2025) വാങ്ങിയ Immovable Properties വിവരങ്ങള്‍ നല്‍കുന്നതിനുള്ളതാണ്. സ്ഥലമോ മറ്റോ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ പ്രത്യേകം പ്രത്യേകം നല്‍കണം . എല്ലാ വിവരങ്ങളും നല്‍കിയ ശേഷം  Declaration ടിക്ക് ചെയ്‍ത് Confirm ബട്ടണ്‍ അമര്‍ത്തി വിവരങ്ങള്‍ സേവ് ചെയ്യുക
  5. Part III എതെങ്കിലും Movable സാധനങ്ങള്‍ (വാഹനം മുതലായവ) ഈ കാലയളവില്‍ വാങ്ങിയതിന്റെ വിവരങ്ങള്‍ ആണ് ഇവിടെ ഉള്‍പ്പെടുത്തേണ്ടത് അവയും നല്‍കി Declaration ടിക്ക് ചെയ്‍ത് Confirm ബട്ടണ്‍ അമര്‍ത്തി വിവരങ്ങള്‍ സേവ് ചെയ്യുക
  6. Part IV എല്ലാ വിവരങ്ങളും കൃത്യമായി നല്‍കിയ ശേഷം Acknwoledgement Generarte ചെയ്യുകയാണ് നാലാം ഘട്ടത്തില്‍ . ഒരു തവണ Generate ചെയ്താല്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യമല്ല എന്നതിനാല്‍ ഇത് തയ്യാറാക്കുന്നതിന് മുമ്പായി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ വരുത്തേണ്ടതാണ്
ONLINE PROPERTY STATEMENT FILING ആയി ബന്ധപ്പെട്ട് DR. MANESH KUMAR. E തയ്യാറാക്കിയ Help File ഇവിടെ

Post a Comment

Previous Post Next Post