സംസ്ഥാന ഗവ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ഡി എ (4%) നവംബര്‍ മാസശമ്പളം മുതല്‍ നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SOCIAL SENSE

 

   വായനയും, അതിലൂടെ രൂപപ്പെടുന്ന തെളിമയുള്ള ചിന്തകളും കുട്ടികളുടെ ബൗദ്ധിക വികാസത്തിന് കാരണമാകുന്നു. ചരിത്രവും ഭൂമിശാസ്ത്രവും സാമ്പത്തികശാസ്ത്രവും രാഷ്ട്രതന്ത്രവും സമൂഹശാസ്ത്രവുമൊക്കെ ഇഴചേർന്ന് വിശാലമായ അർത്ഥതലങ്ങളിൽ വിവിധങ്ങളായ മൂല്യങ്ങളും മനോഭാവങ്ങളും കാഴ്ചപ്പാടുകളും കുട്ടികളിൽ രൂപപ്പെടേണ്ടതുണ്ട്. സാമൂഹ്യശാസ്ത്ര വിഷയസമീപനം പൂർണ്ണമായ അർത്ഥത്തിൽ ഉൾക്കൊണ്ട്, ആശയങ്ങളെ പാഠപുസ്തകങ്ങൾക്ക് പുറത്തേക്ക് വ്യാപിപ്പിക്കുകവഴി കുട്ടിയുടെ ചിന്താശേഷിയും വിശകലനശേഷിയും വളരുന്നു. 

‘സോഷ്യൽ സെൻസിലൂടെ’സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങളും, ആനുകാലിക വിഷയങ്ങളും നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു.ചർച്ചകളിലൂടെയും, വിശകലനങ്ങളിലൂടെയും വിവിധ തലങ്ങളിൽ ആധികാരികത ഉറപ്പുവരുത്താനും, അതുവഴി അറിവുനിർമ്മാണ പ്രക്രിയയിൽ വ്യക്തതയോടെ പങ്കാളിയാകാനും സോഷ്യൽ സെൻസ് ‘  ഏവരെയും പ്രാപ്തരാക്കുന്നു.

കോന്നി റിപ്പബ്ലിക്കന്‍ വി എച്ച് എസ് എസിലെ ശ്രീ പ്രമോദ് കുമാര്‍ ടി സാര്‍ തയ്യാറാക്കിയ പുതിയൊരു പംക്‍തി ബ്ലോഗില്‍ ആരംഭിക്കുന്നു. തുടര്‍ന്നുള്ള ആഴ്‍ചകളില്‍ പുതിയ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതാണ് ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ പ്രമോദ് കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി





Post a Comment

Previous Post Next Post