പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി / ഹയര്‍ സെക്കണ്ടറി / വി എച്ച് എസ് ഇ പൊതു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയ പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്റെ ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം 2025 സെപ്തംബര്‍ 30 ആണ്. വിശദാംശങ്ങള്‍ ചുവടെ.
ഈ വര്‍ഷത്തെ അപേക്ഷാ സമര്‍പ്പണം ആയി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇവിടെ
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാനാധ്യാപകര്‍ അപേക്ഷകള്‍ വേരിഫൈ ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമര്‍പ്പിക്കുന്ന വിധം
- ഇവിടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- തുറന്ന് വരുന്ന പേജിലെ ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക
- തുറന്ന് വരുന്ന പേജില്‍ അധ്യാപകന്റെയും വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട പരീക്ഷയുടെ വിശദാംശങ്ങളും നല്‍കി Confirm and Submit ബട്ടണ്‍ അമര്‍ത്തി കണ്‍ഫേം ചെയ്യുക
- സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് എടുത്ത് ഒപ്പിട്ട് മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് സഹിതം പ്രധാനാധ്യാപകന് സമര്‍പ്പിക്കുക
- ഏതെങ്കിലും കാരണവശാല്‍ പ്രിന്റ് എടുക്കാന്‍ സാധിക്കാതെ വന്നാല്‍ മുകളിലെ ലിങ്കില്‍ മൊബൈല്‍ നമ്പറും രജിസ്റ്റര്‍ നമ്പറും നല്‍കി പ്രിന്റ് എടുക്കാന്‍ സാധിക്കും
പ്രധാനാധ്യാപകര്‍ ചെയ്യേണ്ടത്
- അധ്യാപകന്‍ നല്‍കുന്ന അപേക്ഷ പരിശോധിച്ച് മാനദണ്ഡങ്ങള്‍ പ്രകാരം ആണെന്ന് ഉറപ്പ് വരുത്തുക
- തുടര്‍ന്ന് NTWF ന്റെ പോര്‍ട്ടലിലെ മുകളില്‍ കാണുന്ന Principal /HM Sign In എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക (ലിങ്ക് ഇവിടെ )
- ലഭിക്കുന്ന ലിങ്കില്‍ Select Category എന്നതില്‍ നിന്നും അധ്യാപകന്‍ ഉള്‍പ്പെട്ട വിഭാഗം തിരഞ്ഞെടുക്കുക
- Username ആയി പ്രസ്തുത വിഭാഗത്തിന്റെ സ്കൂള്‍ കോഡും പാസ്‍വേര്‍ഡ് ആയി , ആദ്യതവണ Password എന്നും നല്‍കുക
- ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്‍വേര്‍ഡ് മാറ്റുുക തുടര്‍ന്നുള്ള ലോഗിനില്‍ പുതിയ പാസ്‍വേര്‍ഡ് ഉപയോഗിക്കുക
- വിശദാംശങ്ങള്‍ അധ്യാപകര്‍ നല്‍കിയ അപേക്ഷയും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി ഒത്ത് നോക്കി ശരിയെങ്കില്‍ വേരിഫൈ ചെയ്യുക
- പ്രഥമാധ്യാപകര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്ത അപേക്ഷകള്‍ സ്കോളര്‍ഷിപ്പിന് പരിഗണിക്കില്ല എന്നതിനാല്‍ വേരിഫിക്കേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി എന്നുറപ്പാക്കുക