ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

MEDISEP രണ്ടാം ഘട്ടനിര്‍ദ്ദേശങ്ങള്‍

 


സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ രണ്ടാം ഘട്ടം 01.10.2025ന് ആരംഭിക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെയും ആശ്രിതരുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെട്ട മെഡിസെപ്പ് ഡേറ്റയില്‍ തിരുത്തലുകളോ ഒഴിവാക്കലുകളോ കൂടിച്ചര്‍ക്കലുകളോ വരുത്തി ഡേറ്റ അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം പുറപ്പെടുവിച്ചു . ഒന്നാം ഘട്ടത്തില്‍ ഉണ്ടായ പരാതികളില്‍ പ്രധാന കാരണം മെഡിസെപ്പ് കാര്‍ഡിലെ പോരായ്‍മകളുമായി ബന്ധപ്പെട്ടതായിരുന്നു. ഇത് പരിഹരിക്കുന്നതിന് നല്‍കിയ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കുന്നു

CLICK HERE to Download Instruction to update MEDISEP Details

പലപ്പോഴും മെഡിസെപ്പ് കാര്‍ഡിലെയും ജീവനക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ (ഉദാ:ആധാര്‍ കാര്‍ഡ് ) പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ (പേരിലെയും ജനനതീയികളിലും മെഡിസെപ്പ് കാര്‍ഡിലും തിരിച്ചറിയല്‍ രേഖയിലും വ്യത്യാസം വരിക ) ആനുകൂല്യം നിഷേധിക്കാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഇക്കാര്യങ്ങളില്‍ കൃത്യത വരുത്തുന്നതിന് നല്‍കിയ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണം

  • മെഡിസെപ്പിന്റെ ഔദ്യോഗിക സൈറ്റായ https://medisep.kerala.gov.in/ എന്നതിലെ Status മെനുവില്‍ (ലിങ്ക് ഇവിടെ ) പ്രവേശിച്ച് Category എന്നതില്‍ Employee  അല്ലെങ്കില്‍ Pensioner എന്നതില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കുക. Emp ID/PEN/PPONO ഇവയില്‍ അനുയോജ്യമായതും ജനനതീയതിയും Department ഇവയും Captcha യും നല്‍കി Generate OTP ബട്ടണ്‍ അമര്‍ത്തിയാല്‍ സ്പാര്‍ക്കില്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് OTP ലഭിക്കും. പൊതു വിദ്യാഭ്യാസവകുപ്പിലെ വിവിധ വിദ്യാലയങ്ങളെ  Education (General 1) തുടങ്ങി  Education (General 12) വരെ വിവിധ ഗ്രൂപ്പുകളായി ആണ് Department എന്നതില്‍ ക്രമീകരിച്ചിരിക്കുന്നത് . ഓരോ Department ഉള്ള സ്‍കൂളുകളുടെ ലിസ്റ്റ് ഈ പോസ്റ്റിന് അവസാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്


  • OTP നല്‍കി ചുവടെ Search ബട്ടണ്‍ അമര്‍ത്തുക 

വിശദാംശങ്ങള്‍ ഉള്‍പ്പെട്ട പേജ് ലഭിക്കും. ഇതില്‍ ജീവനക്കാരുടെയും ആശ്രിതരുടെയും നിലവിലെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടാവും ഇവ കൃത്യമായി പരിശോധിച്ച് തെറ്റുകളില്ല എന്നുറപ്പ് വരുത്തുക

  • ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകളോ ഒഴിവാക്കലുകളോ കൂട്ടിച്ചേര്‍ക്കലുകളോ വരുത്തണമെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട സ്ഥാപനമേലധികാരിയായ DDO ക്ക് സെപ്തംബര്‍ 10നകം  അപേക്ഷ നല്‍കണം. ജീവനക്കാരുടെ വിവരങ്ങള്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്ക് കൈമാറിയ ശേഷം തിരുത്തലുകള്‍ വരുത്തുക സാധ്യമല്ല എന്നതിനാല്‍ സമയക്രമം കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കണം
  • തുടര്‍ന്നുള്ള കാലയളവില്‍ നവജാത ശിശുക്കളുടെ വിവരങ്ങള്‍ ജനിച്ച് 90 ദിവസത്തിനുള്ളിലും പുതിതായി വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ പേര് വിവാഹത്തിന് ശേഷം ഒരു മാസത്തിനകവും ഉള്‍പ്പെടുത്തണം
  • തിരുത്തലുകള്‍ വരുത്തി DDO മാര്‍ അപ്‍ഡേറ്റ് ചെയ്ത പ്രൊഫൈല്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുകയും മെഡിസെപ്പ് കാര്‍ഡ് ലഭ്യമാകുമ്പോള്‍ ഒത്ത് നോക്കുകയും ചെയ്യുക
  • ഒരു വ്യക്തിയെ ഒന്നിലധികം ജീവനക്കാര്‍ ആശ്രിതരായി ഉള്‍പ്പെടുത്താന്‍ പാടുള്ളതല്ല

  • ഓരോ ഡി ഡി ഒമാരും തങ്ങളുടെ ഓഫീസിലെ ലോഗിനില്‍ പ്രവേശിച്ച് ജീവനക്കാരുടെ നിലവിലെ ഡേറ്റ കൃത്യമാണെന്നും നിലവില്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നും റിട്ടയര്‍ ചെയ്‍തവരോ മറ്റുള്ളവരോ ഉള്‍പ്പെട്ടിട്ടില്ല എന്നുറപ്പാക്കണം
  • ജീവനക്കാരുടെയും ആശ്രിതരുടെയും ആധാര്‍ നമ്പരും ആധാറിലെ പേരും ഒത്ത് നോക്കുന്നത് ഉചിതമായിരിക്കും . ഇത് ഭാവിയില്‍ ആനുകൂല്യം നിഷേധിക്കുന്നത് ഒഴിവാക്കാന്‍ സഹായകരമാകും
  • ഒഴിവാക്കേണ്ട / വിരമിച്ച ജീവനക്കാരുടെ വിശദാംശങ്ങള്‍ 15/06/2023 ലെ 57/2023/Fin ഉത്തരവില്‍ പരാമര്‍ശിക്കുന്ന പ്രകാരം നടപടികള്‍ സ്വീകരിക്കേണ്ടതാണ്
  • കഴിഞ്ഞ വര്‍ഷം മരണപ്പെട്ട അനന്തരാവകാശികളില്ലാത്ത ജീവനക്കാരുടെ വിവരങ്ങള്‍ ഒഴിവാക്കണം
  • പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട പുതുതായി സര്‍വീസില്‍ പ്രവേശിച്ചവരുടെ PRAN മെഡിസെപ്പില്‍ ഉള്‍പ്പെടുത്തണം
  • Deputation ഉള്ള ജീവനക്കാരുടെ വിവരങ്ങള്‍ മാതൃവകുപ്പില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്
  • സര്‍വീസില്‍ നിന്നും പിരിച്ച് വിട്ടവര്‍, രാജിവെച്ചവര്‍, മെഡിസെപ്പ് ഇല്ലാത്ത സ്ഥാപനത്തിലേക്ക് പോയവര്‍ എന്നിവരെ ഒഴിവാക്കണം
  • രണ്ടാം ഘട്ടത്തില്‍ തെറ്റ് തിരുത്തുന്നതിനും പുതുതായി ഉള്‍പ്പെടുത്തുന്നതിനോ ഒഴിവാക്കുന്നതിനോ 10/09/2025 വരെ ലഭിക്കുന്ന അപേക്ഷകള്‍ 15/09/2025 നകം പരിശോധിച്ച ആവശ്യമായ തിരുത്തലുകള്‍ വരുത്തി പ്രൊഫൈല്‍ അപ്‍‍ഡേറ്റ് ചെയ്ത് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം
പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലെ വിവിധ വിദ്യാലയങ്ങളെ ഏത് Department ന് കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് ചുവടെ ലിങ്കുകളില്‍ നല്‍കുന്നു
  1. Click Here for Schools Under the Department Education (General 1)
  2. Click Here for Schools Under the Department Education (General 2)
  3. Click Here for Schools Under the Department Education (General 3)
  4. Click Here for Schools Under the Department Education (General 4)
  5. Click Here for Schools Under the Department Education (General 5)
  6. Click Here for Schools Under the Department Education (General 6)
  7. Click Here for Schools Under the Department Education (General 7)
  8. Click Here for Schools Under the Department Education (General 8)
  9. Click Here for Schools Under the Department Education (General 9)
  10. Click Here for Schools Under the Department Education (General 10)
  11. Click Here for Schools Under the Department Education (General 11)
  12. Click Here for Schools Under the Department Education (General 12)
  13. Click Here for Schools Under the Department Education (General)

Post a Comment

Previous Post Next Post