2025 വര്‍ഷത്തെ സംസ്ഥാന ഗവണ്മെന്റ് ജീവനക്കാര്‍ക്കും എയ്ഡഡ് അധ്യാപകര്‍ക്കും ഇതരവിഭാഗം ജീവനക്കാര്‍ക്കും ബോണസ് / പ്രത്യേക ഉല്‍സവ ബത്തയും ഓണം അഡ്വാന്‍സും അനുവദിച്ച് ഉത്തരവായി. വിശദാംശങ്ങള്‍ ചുരുക്കത്തില്‍ ചുവടെ
- 39872 രൂപയില്‍ കുടുതല്‍ ആകെ പ്രതിമാസശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ഉല്‍സവബത്തക്ക് (3000 രൂപ) അര്‍ഹത ഉണ്ടായിരിക്കും
- 2025 മാര്‍ച്ച് 31 ന് 35600 രൂപ വരെ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാര്‍ക്ക് ബോണസായി 4500 രൂപ വീതം ലഭിക്കും (ഇവര്‍ക്ക് പ്രത്യേക ഉല്‍സവ ബത്തക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.)
- 31.03.2025 ന് സര്‍വീസില്‍ഉണ്ടായിരുന്നവരും 2024-25 സാമ്പത്തിക വര്‍ഷം ചുരുങ്ങിയത് 6 മാസമെങ്കിലും തുടര്‍ച്ചയായ സര്‍വീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് ആണ് ബോണസിന് അര്‍ഹത
- ഒന്നാം ഓണത്തിന് സര്‍വീസില്‍ ഉണ്ടാരുന്നവരും നാലാം ഓണത്തിന് മുമ്പ് സേവനത്തില്‍ നിന്നും വിരമിക്കാന്‍ സാധ്യതയില്ലാത്തവരുമായ ദിവസ വേതന ജീവനക്കാര്‍ക്ക് 1460 രൂപ ഉല്‍സവവബത്തക്ക് അര്‍ഹത ഉണ്ടായിരിക്കും
- 31.03.2026 ന് മുമ്പ് 2024-25 വര്‍ഷത്തെ ബോണസ്, ഉല്‍സവബത്ത എന്നിവ വിതരണം ചെയ്യണം
- ബോണസ് / ഉല്‍സവബത്ത ഇവയുടെ വിതരണം 29.08.2025 മുതല്‍ ആരംഭിക്കുന്നതാണ്
- സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് ആയി പരമാവധി 20000 രൂപ വിതരണം ചെയ്യാന്‍ ഉത്തരവായി
- 29.08.2025 മുതല്‍ അഡ്വാന്‍സ് വിതരണം ആരംഭിക്കുന്നതാണ്.
- ഓണത്തിന് ശേഷം ഓണം അഡ്വാന്‍സ് അനുവദിക്കാന്‍ പാടുള്ളതല്ല
- ഓണം അഡ്വാന്‍സ് തുക നവംബര്‍ മാസം വിതരണം ചെയ്യുന്ന ഓക്ടോബര്‍ മാസ ശമ്പളം മുതല്‍ 5 തുല്യ ഗഡുക്കളായി തിരിച്ചടക്കണം
- ഓണം അഡ്വാന്‍സ് അനവദിച്ച് ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
- ബോണസ് / പ്രത്യേക ഉല്‍സവബത്ത അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
- ONAM ADVANCE SAMPLE PROCEEDINGS : ODT FORMAT : PDF FORMAT
STEPS IN SPARK TO PROCESS FESTIVAL ALLOWANCE
- Salary Matters -> Processing -> Fest Allowances -> Fest Allowance Calculation
- Salary Matters -> Processing -> Fest Allowances -> Festival Allowance Bill
STEPS IN SPARK TO PROCESS BONUS
- Salary Matters -> Processing -> Bonus -> Bonus Calculation
- Salary Matters -> Processing -> Bonus -> Bonus Bill
STEPS IN SPARK TO PROCESS FESTIVAL ADVANCE
- Salary Matters -> Processing -> ONAM/Fest Advance -> ONAM/Fest Advance Processing
- Salary Matters -> Processing -> ONAM/Fest Advance -> ONAM/Fest Advance Bill Generation
STEPS IN SPARK TO PROCESS FESTIVAL ALLOWANCE(Retired)
- Salary Matters -> Processing -> Fest Allowances -> Fest Allowance Calculation(Retired)
- Salary Matters -> Processing -> Fest Allowances -> Festival Allowance Bill
STEPS IN SPARK TO PROCESS BONUS (Retired)
- Salary Matters -> Processing -> Bonus -> Bonus Calculation(Retired)
- Salary Matters -> Processing -> Bonus -> Bonus Bill
STEPS IN SPARK TO PROCESS DAILY WAGES FESTIVAL ALLOWANCE
- Accounts -> Claim Entry -> Regular / Employees with SPARK ID
- Nature of Claim -> FESTIVAL ALLOWANCE of Employees with SPARK ID
- Period of Bill From : 01/09/2025 ,
- Month :09 , Year :2025
- Sanction No : GO(P) No 107/2025/Fin ; Sanction Date : 26/08/2025
- Festival Allowance Rs 1460
Certificate for Festival Allowance Bill
- Certified that the Special Allowance Bill prepared as per GO(P) No 107/2025/Fin dated 26.08.2025 and the Amount claimed in this Bill has not drawn previously
Certificate for Bonus Bill
- Certified that the Adhoc Bonus Bill prepared as per GO(P) No 107/2025/Fin dated 26.08.2025 and the employees claimed in this bill are in Regular Service on 31.03.2025 and having a continuous service of 6 months or more in the Financial Year 2024-25 and the amount claimed in this Bill has not drawn previously
Certificate for Festival Advance Bill
- Certified that the Onam Advance Bill prepared as per GO(P) No 108/2025/Fin dated 26.08.2025 and will be recovered in 5 equel instalments from the Salary of October 2025 onwards and the amount claimed in this Bill has not drawn previously
ആഗസ്ത് മാസത്തെ ശമ്പള ബില്‍ സമര്‍പ്പിക്കുമ്പോള്‍ താഴെപ്പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എഴുതണം
- സമരത്തില്‍ പങ്കെടുത്തവരുടെ ശമ്പളം ഈ മാസശമ്പളത്തില്‍ തിരിച്ച് പിടിച്ചിട്ടുണ്ട്
- രണ്ടാം പാദ തൊഴില്‍ നികുതി അടവാക്കിയിട്ടുണ്ട