സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നല്‍കുന്ന നല്‍കുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി വിവിധ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനായി ബിപിഎൽ റേഷൻ കാർഡിന്റെയോ വില്ലേജ് ഓഫീസറുടെയോ വരുമാന സർട്ടിഫിക്കറ്റിന്റെയോ പകർപ്പ്, വൈകല്യത്തിന്റെ ശതമാനം കാണിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വൈകല്യ ഐഡി കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിർദ്ദിഷ്ട ഫോർമാറ്റിലുള്ള ഓൺലൈൻ അപേക്ഷ ബന്ധപ്പെട്ട ജില്ലാ സാമൂഹിക നീതി ഓഫീസർമാർക്ക് അയയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ സുനീതി വെബ്‍സൈറ്റില്‍ ഒറ്റത്തവണം രജ്സ്ട്രേഷന്‍ നടത്തണം. തുടര്‍ന്ന് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് മൊബൈല്‍ നമ്പര്‍ Username ആയി ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്
- Click Here for Video Help File for Online Application Submission
- Click Here for One Time Registration
- Click Here to apply Online
വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ ചുവടെ.
വിദ്യാകിരണം
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും വികലാംഗരുമായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് നല്‍കുന്ന ആനുകൂല്യമാണ് വിദ്യാകിരണം. അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ചുവടെ.
അപേക്ഷ സമര്‍പ്പിക്കുന്നതായി നല്‍കേണ്ട സ്ഥാപനമോധാവിയുടെ സാക്ഷ്യപത്രം ഇവിടെ
- ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും / ആരെങ്കിലും ഒരാൾ) മക്കള്‍ക്ക് അപേക്ഷിക്കാം
- മാതാവിന്റെയോ പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 % മോ അതിലധികമോ ആവണം
- നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബി.പി.എൽറേഷൻ കാർഡിന്റെ പകർപ്പ് /വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് / അംഗപരിമിത തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഹാജരാക്കണം.
- എല്ലാ ക്ലാസിലേക്കും പരമാവധി പത്ത് മാസത്തേക്കാണ് സ്കോളര്‍ഷിപ്പ് അനുവദിക്കുന്നത്. എന്നാല്‍ ഒരു ക്ലാസിലേക്ക് ഒരു തവണ മാത്രമേ അനുവദിക്കൂ
- മറ്റ് പദ്ധതികൾ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല.
- അഡ്മിഷൻ ലഭിച്ച സമയം പരിഗണിക്കാതെ, അദ്ധ്യയന വർഷത്തേക്കുള്ള മുഴുവൻ തുകയും (10 മാസത്തേക്ക്) മുഴുവൻ തുകയും അനുവദിക്കാവുന്നതാണ്.
- ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ, പഠനം നടത്തുന്ന എല്ലാ കുട്ടികൾക്കും ധനസഹായം അനുവദിക്കാവുന്നതാണ്.
- സ്കോളർഷിപ് നിരക്ക്- ക്ലാസ് 1 മുതൽ 5 വരെ - 300/- രൂപ വീതവും 6 മുതൽ 10 വരെ- 500/- രൂപയും +1, +2, ITI തത്തുല്യമായ മറ്റ് കോഴ്സുകൾക്ക് 750/- രൂപ യും ആണ്
- അപേക്ഷകൻ/അപേക്ഷക സർക്കാർ / എയ്ഡഡ് സ്ഥാപനത്തിൽ പഠിക്കുന്ന ആളായിരിക്കണം.
- അപേക്ഷകന് 40% -മോ അതിന് മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.
- വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി അപേക്ഷയിൽ നിർബന്ധമായും സാക്ഷ്യപ്പെടുത്തേണ്ടതാണ്.
- BPL വിദ്യാർത്ഥികൾക്ക് മുന്‍ഗണന നൽകേണ്ടതാണ്.
- അപേക്ഷകൻ / അപേക്ഷക സർക്കാർ/ എയ്‌ഡഡ് / autonomous / സർക്കാരിതര അംഗീകൃത സ്ക്കൂളിൽ പഠിയ്ക്കുന്ന ആളായിരിക്കണം.
- ഒരു വിദ്യാർത്ഥിയ്ക്ക് ഒരു കാറ്റഗറിയിൽ ഒറ്റത്തവണ മാത്രമേ യൂണിഫോമിനു ധനസഹായം അനുവദിയ്ക്കുകയുള്ളൂ.
- വരുമാന പരിധി 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
- അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം 36,000/- രൂപയും,
- (2) വിദ്യാലയ മേധാവി മുഖാന്തിരം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.
- ലഭ്യമാകുന്ന ആമുകൂല്യങ്ങള്‍ ചുവടെ
ക്രമ നം. ശ്രേണി ദിന പഠിതാക്കൾ ഹോസ്റ്റൽ പഠിതാക്കൾ Reader's Allowance 1 ക്ലാസ് 1 മുതൽ ക്ലാസ് 4 വരെ 300 ---- 200 2 ക്ലാസ് 5 മുതൽ ക്ലാസ് 10 വരെ 500 ---- 200 3 +1, +2, IT തത്തുല്യ കോഴ്സുകൾ 750 1000 300 4 ഡിഗ്രി, പോളിടെക്‌നിക് , തത്തുല്യ കോഴ്സുകൾ 1000 1500 400 5 പി.ജി , പ്രൊഫഷണൽ കോഴ്സുകൾ 1000 1500 400
അപേക്ഷിക്കുന്നതിനായി സമര്‍പ്പിക്കേണ്ട സ്ഥാപനത്തലവന്റെ സാക്ഷ്യപത്രം ഇവിടെ