സമഗ്രയിലെ Online Interactive HTML ഫയലുകളെ Offline ആയി (നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ) ഉപയോഗിക്കുന്നതെങ്ങിനെ എന്ന് വിശദീകരിച്ചിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
സമഗ്ര web site തുറക്കുക
Learning Room ക്ലിക്ക് ചെയ്യുക
ആവശ്യമായ മീഡിയം , ക്ലാസ് , വിഷയം , അദ്ധ്യായം ഇവ തിരഞ്ഞെടുക്കുക
ഇടതുവശത്തെ Side Panal ൽ കാണുന്ന പ്രവർത്തനങ്ങളുടെ List ൽ നിന്ന് Interactives ആയ ഫയൽ ക്ലിക്ക് ചെയ്ത് തുറക്കുക (ആ ഫയലിന്റെ പേരിന് ചുവട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും)
തുറന്നു വരുന്ന Activity ജാലകത്തിൽ Right Click ചെയ്യുക
ദൃശ്യമാകുന്ന *Popup Menu* വിൽ നിന്ന് View Frame Source തിരഞ്ഞെടുക്കുക
അപ്പോൾ ആ പ്രവർത്തനം തയ്യാറാക്കിയ JavaScript - HTML ന്റെ source ഒരു web Page ആയി തുറന്നുവരും
ആ source code മുഴുവനായി Select - Copy ചെയ്യുക
കംപ്യൂട്ടറിലെ Text Editor തുറന്ന് അതിൽ Paste ചെയ്യുക
ഈ ഫയൽ അനുയോജ്യമായ പേര് നൽകി *.html* എന്ന extension നൽകി Save ചെയ്യുക eg : *MNP.html*
ഈ html ഫയൽ Chrome / Firefox ഉപയോഗിച്ച് തുറക്കുക
Net Connection ഇല്ലാതെ തന്നെ ഇത് പ്രവർത്തിക്കും
ഈ HTML ഫയൽ Whatsapp വഴി കുട്ടികൾക്ക് അയച്ചു കൊടുക്കാം
Offline ആയി പ്രവർത്തിപ്പിക്കാം പഠിക്കാംCLICK HERE for the Video Help File



