സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് നടക്കുന്ന ആധികാരികവും കൃത്യതയോടെയും നടക്കേണ്ട പ്രവര്‍ത്തനമാണ് ആറാം പ്രവര്‍ത്തി ദിന കണക്കെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് 2025-26 അധ്യയനവര്‍ഷത്തെ തസ്തികനിര്‍ണയം നടത്തുന്നതിന് അനുമതി നല്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ 24.05.2025ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. (ഉത്തരവ് ഇവിടെ). ഇതിന് മുന്നോടിയായി വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ കൃത്യതയോടെ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ (ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ ) UID നിര്‍ബന്ധമാക്കിക്കൊണ്ടും UID ഇല്ലാത്ത വിദ്യാര്‍ഥികളെ തസ്തികനിര്‍ണയത്തിന് പരിഗണിക്കില്ല എന്നും വ്യക്തമാക്കിയിരുന്നു. സമ്പൂര്‍ണയിലെ ആറാം പ്രവര്‍ത്തിദിനത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് തസ്തിക നിര്‍ണയം നടക്കുന്നത് എന്നതിനാല്‍ ആറാം പ്രവര്‍ത്തിദിവസമായ 2025 ജൂണ്‍ 10 ന് മുമ്പായി അപാകതകളില്ലാതെ കൃത്യമായ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാലയങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അന്നേദിവസം വൈകുന്നേരം 5 മണി വരെ സമ്പൂര്‍ണയില്‍ ചേര്‍ക്കുന്ന ഡേറ്റ ഫ്രീസ് ചെയ്യുകയും ഈ വിവരങ്ങള്‍ സമന്വയയിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്യും തുടര്‍ന്ന് സമന്വയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ആവും തസ്തികനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടത്തുക . (അതായത് ഡേറ്റാ ഫ്രീസ് ചെയ്യുന്ന ജൂണ്‍ 10ന് വൈകിട്ട് 5 മണിക്ക് സമ്പൂര്‍ണയില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ തസ്തിക നിര്‍ണയത്തിന് പരിഗണിക്കപ്പെടുകയില്ല) . സമ്പൂര്‍ണയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട വിവരങ്ങള്‍ ചുവടെ
- ഓരോ ക്ലാസിലെയും എല്ലാ വിദ്യാര്‍ഥികളുടെയും വിശദാംശങ്ങള്‍ സമ്പൂര്‍ണയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് ബന്ധപ്പെട്ട ക്ലാസ് അധ്യാപകരും പ്രധാനാധ്യാപകരും ഉറപ്പ് വരുത്തുക
- വിദ്യാര്‍ഥികളുടെ വാലിഡ് യു ഐ ഡി ആണ് സമ്പൂര്‍ണയില്‍ ഉള്ളത് എന്ന് ഉറപ്പാക്കണം . (ഇതിനായി സമ്പൂര്‍ണ ഡാഷ് ബോര്‍ഡിലെ UID Analysis എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഓരോ ഡിവിഷനിലെയും കുട്ടികളുടെ UID വിശദാംശങ്ങള്‍ ലഭിക്കും). ഏതെങ്കിലും വിദ്യാര്‍ഥികളുടെ UID തെറ്റായി നല്കിയിട്ടുണ്ടെങ്കില് അതിന്റെ തിരുത്തലുകള്‍ സമ്പൂര്‍ണയില്‍ വരുത്തിയ ശേഷം UID Analysis പേജിന് മുകളിലെ Sync Divison Name എന്ന ബട്ടണ്‍ അമര്‍ത്തി ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഈ പേജിലെ ഓരോ ക്ലാസിലെയും കുട്ടികളുടെ Valid UID , Invalid UID എന്നിവയുടെ എണ്ണം കാണാവുന്നതാണ് . ഈ എണ്ണം കാണിക്കുന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ വിഭാഗത്തിലെ കുട്ടികളുടെ ലിസ്റ്റ് തുറന്ന് വരും . ഇത് ആ പേജിന് മുകളിലെ PDF എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ PDF രൂപത്തില്‍ ലഭ്യമാകും. ക്ലാസ് അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഈ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. ശരിയായ UID രേഖപ്പെടുത്തിയിട്ടും Invalid ആയി കണിക്കുന്നു എങ്കില്‍ സമ്പൂര്ണയിലെയും ആധാറിലെയും കുട്ടിയുടെ പേരിലോ മറ്റോ വന്ന ചെറിയ വ്യത്യാസങ്ങള്‍ കൊണ്ടാവാം. ആധാറിലെ പേരില്‍ ഒന്നിലധികം സ്പേസ് വന്നിട്ടുണ്ടാവുക, ഇനിഷ്യലുകള്ക്കിടയില് . , Space എന്നിവയിലെ വ്യത്യാസം , ഇനിഷ്യല്‍ ആദ്യം വരികയോ ഇനിഷ്യല്‍ ഇല്ലാതെ വരികയോ ഒക്കെ ചെയ്താല്‍ Invalid ആയി കാണിക്കും
- LP വിഭാഗത്തില്‍ അധിക ഭാഷ (അറബിക്ക് / കൊങ്കിണി) പഠിക്കുന്ന കുട്ടികളുടെയും മറ്റ് ക്ലാസുകളില്‍ പാര്‍ട്ട് 1, പാര്‍ട്ട് 2 ഭാഷകള്‍ (മലയാളം, അറബിക്ക്, സംസ്കൃതം, തമിഴ്, ഉറുദു, കന്നഡ, ഗുജറാത്തി) പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓറിയന്റല്‍ വിദ്യാലയങ്ങളില്‍ അല്ലാത്ത വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ Sanskrit , Arabic പഠിക്കുന്ന വിദ്യാര്‍ഥികളില്‍ Sanskrit(A) , Arabic (A) എന്നിവയാണ് തിരഞ്ഞെടുക്കേണ്ടത്. 1 മുതല്‍ 4 വരെ ക്ലാസുകളില്‍ അറബി/കൊങ്ങിണി പഠിക്കുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സമ്പൂര്‍ണയില്‍ നല്‍കിയതില്‍ Additional Language എന്നതില്‍ പ്രസതുത ഭാഷ ചേര്‍ത്തിട്ടുണ്ട് എന്നുറപ്പ് വരുത്തണം. 5 മുതല്‍ 10 വരെ ക്ലാസുകളില്‍ Additional Language എന്നതിന് നേരെ Not Applicable എന്നും First Language എന്നതിന് നേരെ കുട്ടി ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത ഭാഷയും ചേര്‍ക്കണം. എങ്കില്‍ മാത്രമേ തസ്തി നിര്‍ണയത്തില്‍ ഭാഷാധ്യാപക തസ്തികയുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കൂ
- വിദ്യാര്‍ഥികളുടെ Religeon, Caste , Category, Medium എന്നിവയും ഏറെ ശ്രദ്ധയോടെ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ ആണ്. അതോടൊപ്പം ജനനതീയതിയിലും തെറ്റുകള്‍ ഇല്ല എന്നുറപ്പാക്കുക.
- വിദ്യാലയവുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം.( ഇതിനായി സമ്പൂര്‍ണയില്‍ ലോഗിന്‍ ചെയ്ത് കയറുമ്പോള്‍ ഡാഷ് ബോര്‍ഡിലെ School Detailsഎന്ന ലിങ്കിലോ ഏറ്റവും മുകളിലായി വിദ്യാലയത്തിന്റെ പേര് ഉള്‍പ്പെട്ട ഒരു ലിങ്ക് കാണാം. ഇതിലോ ക്ലിക്ക് ചെയ്താല്‍ School Details സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തിയത് ദൃശ്യമാകും. ഇത് പരിശോധിച്ച് തിരുത്തലുകള്‍ ഉണ്ടെങ്കില്‍ പേജിന് മുകളിലുള്ള Edit School Detail എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് തിരുത്തലുകള്‍ വരുത്തി സേവ് ചെയ്യാവുന്നതാണ്)
- ഏതെങ്കിലും വിദ്യാര്‍ഥികളുടെ UID വിവരങ്ങള്‍ ചേര്‍ക്കുമ്പോള്‍ മറ്റൊരു വിദ്യാലയത്തില്‍ ഉള്‍പ്പെട്ടതായി കാണുകയും ആ വിദ്യാലയത്തില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്ത് ലഭിച്ചിട്ടില്ലാ എങ്കില്‍ ഈ വിവരം കാണിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ നല്കിയാല് നടപടി ഉണ്ടാവും
- Covering Letter
- Sixth Working Day Report (Proforma I, Proforma II)
- Fitness Certificate ( ഇതില്‍ Length, Breadth ,Height എന്നിവ രേഖപ്പെടുത്തിയിരിക്കണം)
- Plan
- UID Declaration
- Declaration of Students having No UID
- Last Year Staff Fixation Order
- Click Here for Sample Sample Proforma for No UID /Invalid UID ( Separate Sheet should be attached for Each Division
- Click Here for Sampoorna Portal
- Click Here for Samanwaya Portal
- സ്റ്റാഫ് ഫിക്സേഷന് ആയി ബന്ധപ്പെട്ട് വിദ്യാലയങ്ങളില്‍ അനുവദിക്കാവുന്ന തസ്തികകളും ഡിവിഷനുകളും അറിയുന്നതിനായി മുമ്പ് പ്രസിദ്ധീകരിച്ച പോസ്റ്റ് ഇവിടെ
- ഹൈസ്കൂളുകളില്‍ ഇംഗ്ലീഷിനെ ഭാഷയായി പരിഗണിച്ച് കൊണ്ടുള്ള തസ്തികനിര്‍ണയം സംബന്ധിച്ച പഠനസമിതിയുടെ റിപ്പോര്‍ട്ട് ഇവിടെ
- തസ്തിക നിര്‍ണയം 2025-26 സംസ്ഥാനത്തെ ഗവ/എയ്ഡഡ് വിദ്യാലയങ്ങളിലെ 2025-26 അക്കാദമിക വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ കൃത്യതയോടെ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ
- ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് - Invalid UID കേസുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച് 30.05.2024 ല്‍ പുറത്തിറങ്ങിയ സര്‍ക്കുലര്‍ ഇവിടെ