അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

Lump-Sum Grant, Education Aid etc അപേക്ഷാ സമര്‍പ്പണം 2025-26

 


പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന 2025-26 അധ്യയന വര്‍ഷത്തെ പ്രീമെട്രിക്ക് വിദ്യാഭ്യാസ പദ്ധതികളുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇത് പ്രകാരം  Lump-Sum Grant, Education Aid, Monthly Stipend, Fee Re-imbursement, Vidyalaya Vikas Nidhi മുതലായ സ്‍കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2025 ജൂണ്‍ 30 ആണ്. Sri Ayyankuali Memorial Talent Search And Development Scholarship Scheme ന് 2025 ജൂണ്‍ 15 മുതല്‍ ജൂലൈ 15 വരെയും അപേക്ഷിക്കാവുന്നതാണ് . E Grantz പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങള്‍ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് . 2025-26 ലെ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയിട്ടുള്ളവര്‍ പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന സെന്‍ട്രല്‍ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടതില്ല എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

CLICK Here for E-Grantz Portal Login Page

Click Here for Scholarship Calender SC Department

Click Here for SC/ST/OEC Communities

ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന അപേക്ഷകള്‍ ഫോര്‍വേര്‍ഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. സ്ഥാപനതല ലോഗിന്‍ ഓപ്പണ്‍ ചെയ്യുന്നതിനായി സ്ഥാപന മേധാവിയുടെ / ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പര്‍ അപ്‍ഡേറ്റ് ചെയ്യുകയും OTP വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും വേണം. പ്രധാനപ്പെട്ട വിവരങ്ങള്‍ ഈ നമ്പരിലേക്ക് SMS ആയി ലഭിക്കുന്നതാണ്
  2. വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ ഫോര്‍വേര്‍ഡ് ചെയ്യുന്നതിന് മുമ്പായി ഇ-ഗ്രാന്റ്‍സ് സൈറ്റില്‍ പ്രമോട്ട് ചെയ്‍തിട്ടുണ്ട് എന്നുറപ്പാക്കുക
  3. ഓരോ കുട്ടിയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ച് ശരിയെന്നുറപ്പ് വരുത്തണം. തെറ്റുകളുണ്ടെങ്കില്‍ അവയില്‍ തിരുത്തല്‍ വരുത്തേണ്ടതാണ്
  4. പുതുതായി സ്ഥാപനത്തില്‍ ചേര്‍ന്ന കുട്ടിയാണെങ്കില്‍ നിര്‍ബന്ധമായി ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വാലിഡേറ്റ് ചെയ്യണം.
  5. വാലിഡേറ്റ് ചെയ്‍തതിന് ശേഷം ഫോര്‍വേര്‍ഡ് ചെയ്യുക. SC ഓഫീസില്‍ നിന്നും അംഗീകാരം ലഭിച്ച ശേഷം മാത്രമേ ഇവരുടെ അപേക്ഷകള്‍ Apply For Scholarship മുഖേന അയക്കാവൂ
  6. വാലിഡേഷന്‍ ആവശ്യമില്ലാത്ത കുട്ടികള്‍ക്ക് Apply For Scholarship മുഖേന അപേക്ഷ അയക്കാവുന്നതാണ്
  7. ലംപ്‍സം ഗ്രാന്റ് അപേക്ഷയോടൊപ്പം പ്രൈമറി എയ്‍ഡ് ഫോര്‍വേര്‍ഡ് ചെയ്യാന്‍ മറക്കരുത്.

     2024-25 അധ്യയനവര്‍ഷം മുതല്‍ ഇ-ഗ്രാന്റ്‍സ് പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് പദ്ധതിയിലും മറ്റ് പദ്ധതികള്‍ക്കായുള്ള അപേക്ഷകളിലും ജാതി വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം താഴെപ്പറയുന്ന മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഈ വര്‍ഷം അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഈ മാറ്റങ്ങള്‍ക്കനുസരിച്ച് വേണം അപേക്ഷകള്‍ ഫോര്‍വേര്‍ഡ് ചെയ്യാന്‍. 2024-25 വര്‍ഷം നിലവില്‍ വന്ന മാറ്റങ്ങള്‍ ചുവടെ

  • വിദ്യാര്‍ഥികളുടെ ജാതി സര്‍ട്ടിഫിക്കറ്റ് സ്ഥാപനമേധാവി പരിശോധിക്കുന്ന രീതി മാറ്റി ജാതി സര്‍ട്ടിഫിക്കറ്റ് ഇ-ഡിസ്ട്രിക്ട് മുഖേന സ്കൂളില്‍ നിന്നും ഓണ്‍ലൈനായി വാലിഡേറ്റ് ചെയ്യണം
  • മേല്‍ നിര്‍ദ്ദേശം അനുസരിച്ച് ഒന്നാം ക്സാസില്‍ നടത്തുന്ന വാലിഡേഷന്‍ നാലാം ക്ലാസ് വരെയും അഞ്ചാം ക്ലാസില്‍ നടത്തുന്ന വാലിഡേഷന് ഏഴാം ക്ലാസ് വരെയും എട്ടില്‍ നടത്തുന്ന വാലിഡേഷന് പത്താം ക്ലാസ് വരെയും സാധുവായിരിക്കും. അതായത് ഒരു വിദ്യാലയത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒരു തവണ വാലിഡേഷന്‍ നടത്തിയാല്‍ പിന്നീട് അഞ്ചാം ക്ലാസില്‍ വാലിഡേഷന്‍ നടത്തിയാല്‍ മതിയാകും
  • വാലിഡേറ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ അപേക്ഷ ബന്ധപ്പെട്ട SCDO പരിശോധിച്ച് അപ്രൂവ് ചെയ്യുന്ന മുറക്ക് മാത്രമേ സ്കൂളില്‍ നിന്നും സ്കോളര്‍ഷിപ്പ് അപേക്ഷ അയക്കുവാന്‍ കഴിയൂ
  • പഠനമുറി, ശ്രീ അയ്യങ്കാളി സ്‍കോളര്‍ഷിപ്പ് പോലുള്ള വരുമാന അധിഷ്ഠിത സ്കോളര്‍ഷിപ്പുകകള്‍ക്ക് മേലില്‍ ഇ-ഗ്രാന്റ്‍സ് ഐ ഡി ആണ് പരിഗണിക്കുന്നത് എന്നതിനാല്‍ ഇ-ഗ്രാന്റ്‍സ് ഐഡി ജനറേറ്റ് ചെയ്യുന്നതിനായി അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ജാതി സര്‍ട്ടിഫിക്കറ്റിനൊപ്പം വരുമാന സര്‍ട്ടിഫിക്കറ്റ് കൂടി വാലിഡേറ്റ് ചെയ്യണം.  ( ലംപ്‍സം ഗ്രാന്റ്, എഡ്യുക്കേഷന്‍ എയ്‍ഡ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവക്ക് വരുമാനം ബാധകമല്ല )
  • ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി 2024-25 വര്‍ഷം മുതല്‍ ലംപ്‍സം ഗ്രാന്റ് , പ്രതിമാസ് സ്റ്റൈപ്പന്റ് പദ്ധതികള്‍ക്ക് 10% അധിക ധനസഹായം ലഭിക്കുന്നതാണ്. ഇതിനായി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് സ്ഥാപനമേധാവി ഡിക്ലറേഷന്‍ നല്‍കണം
  • 2024-25 വര്‍ഷം മുതല്‍ അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കുള്ള ഫീ റീ -ഇംബേഴ്‍സ്മെന്റും ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന ആണ് നല്‍കുന്നത്

 

Post a Comment

Previous Post Next Post