SSLC രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്താകരിക്കുന്നതിനുള്ള അവസാനതീയതി 03.12.2025 വരെ ദീര്‍ഘിപ്പിച്ചു രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സ്‍കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം

 


വിദ്യാലയങ്ങളുടെ മികവ് , പോരായ്‍മകള്‍ മറികടക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ , സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ വിദ്യാലയങ്ങളില്‍ തയ്യാറാക്കിയത് സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറങ്ങിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമല്ലോ. 

ശ്രദ്ധിക്കേണ്ട വസ്‍തുതകള്‍ 

  1. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത് pdf രൂപത്തില്‍ സേവ് ചെയ്യുക
  2. ഫയല്‍ സൈസ് 4.8MB യില്‍ താഴെ ആകത്തക്ക വിധം ഇതിനെ കംപ്രസ് ചെയ്യുക (ഇതിനായി ഉപയോഗിക്കാവുന്ന ഓണ്‍ലൈന്‍ സോഫ്റ്റ്‍വെയര്‍ ഇവിടെ )
  3. ഫയല്‍ സേവ് ചെയ്യുമ്പോള്‍ File Name , SchoolCode-District Code-AMP2025 എന്ന രീതിയിലാവണം (ഉദാഹരണത്തിന് 21000-PKD-AMP2025.pdf) . District Codes ഹെല്‍പ്പ് ഫയലില്‍ ഉണ്ട്
  4. ഇപ്രകാരം തയ്യാറാക്കിയ ഫയലിനെ ആണ് ചുവടെ ഹെല്‍പ്പ് ഫയലില്‍ പറഞ്ഞിരിക്കുന്ന ക്രമത്തില്‍ സ്‍കൂള്‍ വിക്കിയില്‍ അപ്‍ലോ‍ഡ് ചെയ്യേണ്ടത് 

  • ലോഗിൻ ചെയ്തശേഷം, പ്രധാനമെനുവിലെ അപ്‌ലോഡ്‌‍‍ എന്ന കണ്ണി തുറക്കുമ്പോൾ ലഭിക്കുന്ന പേജ് വഴി ഫയൽ ചേർക്കുക.
  • അപ്ലോഡ് പേജിലെ ചുരുക്കം എന്നതിൽ, Academic Master Plan 2025-26 എന്ന് നൽകുക.
  • പകർപ്പവകാശ വിവരങ്ങൾ എന്നതിൽ നിന്നും ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 ( CC-BY-SA-4.0 ) എടുക്കുക
  • അപ്‍ലോഡ് ചെയ്യുന്ന പേജിൽ വർഗ്ഗം ചേർക്കേണ്ടയിടത്ത് Academic Masterplan 2025 എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക), കൂടാതെ, സ്കൂൾകോഡ് കൂടി വീണ്ടും വർഗ്ഗമായി ചേർക്കുക.
  • കാറ്റഗറി (വർഗ്ഗം) ചേർക്കാനുള്ള ഓപ്ഷൻ കാണുന്നില്ലായെങ്കിൽ, അത് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ക്രമീകരണങ്ങൾ പേജിലെ ഗാഡ്‌‌ജറ്റ് ടാബിലെ എല്ലാ ഓപ്ഷനും ടിക് മാർക്ക് നൽകി സേവ് ചെയ്യുക.
  • പ്രമാണം അപ്‍ലോഡ് ചെയ്യുക
  • പ്രമാണത്തിന്റെ ഫയൽനാമം മുഴുവനായി Copy ചെയ്യുക.

ഫയൽ പേജിൽ ഉൾപ്പെടുത്തൽ

  • സ്വന്തം വിദ്യാലയപേജിലെ പ്രോജക്ടുകൾ (Projects) എന്ന വിഭാഗത്തിലെ അക്കാദമിക മാസ്റ്റർപ്ലാൻ എന്ന കണ്ണി തുറക്കുക.
  • സൃഷ്ടിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അക്കാദമിക മാസ്റ്റർപ്ലാൻ 2025 എന്ന് ടൈപ്പു ചെയ്ത് അത് സെലക്റ്റ് ചെയ്യുക.
  • മുകളിലെ ടൂൾബാറിലെ കണ്ണി (Link) ടൂളിൽ ക്ലിക്ക് ചെയ്യുക.
  • തുറന്നുവരുന്ന Pop-up വിൻഡോയിലെ അക്കാദമിക മാസ്റ്റർപ്ലാൻ 2025 എന്നത് Delete ചെയ്ത് പ്രമാണത്തിന്റെ ഫയൽനാമം (അപ്‍ലോഡ് ചെയ്തശേഷം Copy ചെയ്തത്) Paste ചെയ്യുക.
  • സേവ് ചെയ്യുക.
  • പേജിന്റെ എറ്റവും താഴെ കാണുന്ന വർഗ്ഗങ്ങൾ (++): (+) എന്നതിലെ + അടയാളം ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്നയിടത്ത് Academic Masterplan 2025

എന്ന് ചേർക്കുക (Academic എന്ന് ടൈപ്പ് ചെയ്യാനാരംഭിക്കുമ്പോൾത്തന്നെ വർഗ്ഗം അവിടെ pop up ചെയ്യും. ശരി എന്നതിൽ ക്ലിക്ക് ചെയ്യുക).


 

ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സര്‍ക്കുലര്‍ ഇവിടെ

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സ്കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ഹെല്‍പ്പ് ഫയല്‍ ഇവിടെ

Click Here for Video Help File


Post a Comment

Previous Post Next Post