അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെKTET പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.യോഗ്യത നേടുന്നതിനുള്ള സമയപരിധി മൂന്ന് വര്‍ഷമാക്കി (2028 ആഗസ്റ്റ്) ദീര്‍ഘിപ്പിച്ചു NMMSE പരീക്ഷയില്‍ അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ പ്രൊവിഷണല്‍ സെലക്ട് ലിസ്റ്റ്, പ്രൊവിഷണല്‍ വെയ്റ്റിങ്ങ് ലിസ്റ്റ് എന്നിവയുടെ സൂക്ഷ്‍മപരിശോധനക്കുള്ള അവസാന ദിവസം ജൂണ്‍ 5 ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഹയര്‍ സെക്കണ്ടറി മൂന്നാം അലോട്ട്‍മെന്റ് പ്രവേശനം ജൂണ്‍ 16,17 തീയതികളില്‍

 


സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‍കൂളുകളിലെ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.  ജൂണ്‍ 16,17 തീയതികളില്‍ ആണ് പ്രവേശനം നടക്കുക. പുതിയ ലിസ്റ്റ് പ്രകാരം അലോട്ട്‍മെന്റ് ലഭിച്ചവര്‍ക്ക് ജൂണ്‍ 16ന് രാവിലെ 10 മണി മുതല്‍ അലോട്ട്‍മെന്റ് ലഭിച്ച വിദ്യാലയങ്ങളില്‍ പ്രവേശനം നേടാവുന്നതാണ്. ജൂണ്‍ 17ന് വൈകിട്ട് 5 മണി വരെയാണ് പ്രവേശനം നേടാവുന്നത്. പ്രവേശന സൈറ്റായ HSCAP ല്‍ നിന്നും ലഭിക്കുന്ന അലോട്ട്‍മെന്റ് ലെറ്ററും അനുബന്ധ രേഖകളും സഹിതം അലോട്ട്‍മെന്റ് ലഭിച്ച വിദ്യാലയങ്ങളില്‍ പ്രവേശനം നേടണം. അലോട്ട്‍മെന്റ് വിശദാംശങ്ങള്‍ http://www.hscap.kerala.gov.in ലെ Candidate Login- ലെ  Third Allot Results  എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‍മെന്റ് ലഭിക്കുന്നവര്‍ ഇതില്‍ നിന്നും ലഭിക്കുന്ന അലോട്ട്‍മെന്റ് ലെറ്ററിന്റെ പ്രിന്റൗട്ട് സഹിതം രക്ഷകര്‍ത്താവിലോടൊപ്പം പ്രവേശനം ലഭിച്ച സ്‍കൂളില്‍ ഹാജരായി ഫീസ് അടച്ച് പ്രവേശനം നേടണം.

Click Here for Third Allotment Result

മൂന്നാം ഘട്ട അലോട്ട്‍മെന്റ് അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ

  • പ്രവേശനം ആരംഭിക്കുന്ന തീയതി : June 16ന് രാവിലെ 10 മണി മുതല്‍
  • പ്രവേശനം നേടേണ്ട അവസാന തീയതി :- ജൂണ്‍ 17 ന് വൈകിട്ട് 5 മണി

  • ഈ അലോട്ട്‍മെന്റില്‍ പ്രവേശനം ലഭിച്ച എല്ലാവരും പ്രവേശനം ലഭിച്ച വിദ്യാലയത്തില്‍ ഫീസ് അടച്ച് സ്ഥിര പ്രവേശനം ആണ് നേടേണ്ടത്
  • പ്രവേശനസമയത്ത് യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, ബോണസ് പോയിന്റ് , ടൈ ബ്രേക്ക് എന്നിവ തെളിയിക്കുന്ന രേഖകള്‍, ഹാജരാക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (ഒറിജിനല്‍) ബന്ധപ്പെട്ട ബോര്‍ഡില്‍ നിന്നും ലഭ്യമായിട്ടില്ല എങ്കില്‍ സ്വയം സാക്ഷപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കിയാല്‍ മതി
  • മുന്‍ അലോട്ട്‍മെന്റുകളില്‍ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് ഹയര്‍ ഓപ്‍ഷന്‍ മുഖേന അലോട്ട്‍മെന്റ് ലഭിച്ചില്ല എങ്കില്‍ അവര്‍ താല്‍ക്കാലിക പ്രവേശനം ലഭിച്ച സ്‍കൂളില്‍ 17ന് വൈകുന്നേരം 5 മണിക്കകം ഹാജരായി സ്ഥിര പ്രവേശനം നേടേണ്ടതാണ് . ഇവര്‍ക്ക് പുതിയ അലോട്ട്‍മെന്റ് ലെറ്ററിന്റെ ആവശ്യമില്ല
  • അലോട്ട്‍മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള സപ്ലിമെന്ററി അലോട്ട്‍മെന്റുകളില്‍ പരിഗണിക്കില്ല എന്നതിനാല്‍ നിര്‍ബന്ധമായും പ്രവേശനം നേടിയിരിക്കണം
  • സ്പോര്‍ട്ട്‍സ് ക്വാട്ടയുടെ അവസാന അലോട്ട്‍മെന്റും ഇതോടൊപ്പം നടക്കും
  • മൂന്നാം ഘട്ട അലോട്ട്‍മെന്റിനൊപ്പം സ്പോര്‍ട്ട്‍സ്, കമ്യൂണിറ്റി ക്വോട്ടാ , മാനേജ്‍മെന്റ് ക്വോട്ടാ അഡ്‍മിഷനുകളും നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ക്വോട്ടയിലേക്കാവണം പ്രവേശനം നേടേണ്ടത്
  • ഇത് വരെ അപേക്ഷിക്കാന്‍ കഴിയാതിരുന്നവര്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലം അലോട്ട്‍മെന്റ് നഷ്ടമായവര്‍ക്കും നിലവില്‍ അലോട്ട്‍മെന്റ് ലഭിക്കാത്തവര്‍ക്കും ഇനി സപ്ലി‍മെന്ററി അലോട്ട്‍മെന്റിന് അപേക്ഷ ക്ഷണിക്കുമ്പോള്‍ പുതുതായി അപേക്ഷകളോ നിലവിലെ അപേക്ഷകള്‍ പുതുക്കിയോ നല്‍കാവുന്നതാണ്
  • സപ്ലിമെന്ററി അലോട്ട്‍മെന്റിന് ഓരോ വിദ്യാലയത്തിലും വരുന്ന ഒഴിവുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ വേക്കന്‍സിയും നോട്ടിഫിക്കേഷനും പുറപ്പെടുവിക്കും
  • സപ്ലിമെന്ററി അലോട്ട്‍മെന്റിന് ശേഷവും വിദ്യാലയങ്ങളില്‍ ഒഴിവുകള്‍ നിലവിലുണ്ടാകുന്ന പക്ഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ / കോഴ്‍സ് ട്രാന്‍സ്‍ഫറിന് അവസരം ലഭിക്കും
  • അലോട്ട്‍മെന്റ് ലെറ്ററില്‍ കാണിച്ചിരിക്കുന്ന തുക ആണ് വിദ്യാലയത്തില്‍ അടക്കേണ്ടത്
  • ഫീസ് ഇളവുള്ള വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തുക അടക്കേണ്ടതില്ല എന്നാല്‍ ഇ-ഗ്രാന്റ്സ് മുഖേന ഫീസ് അക്കൗണ്ടില്‍ വരുമ്പോള്‍ ഫീസ് അടക്കണം
മൂന്നാം ഘട്ട അലോട്ട്‍മെന്റ് പത്രക്കുറിപ്പ് ഇവിടെ
Click Here for Illegal Fees Collection ; Instruction to Candidates

Post a Comment

Previous Post Next Post