SSLC രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്താകരിക്കുന്നതിനുള്ള അവസാനതീയതി 03.12.2025 വരെ ദീര്‍ഘിപ്പിച്ചു രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

9,10 ക്ലാസ് കുട്ടികള്‍ക്കുള്ള P M YASWASI പ്രീമെട്രിക്ക് സ്‍കോളര്‍ഷിപ്പ്

 

സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്‍ഡഡ് സ്‍കൂളുകളിലെ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന OBC, EBC വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പി എം യശ്വസി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാര്‍ക്ക് , വരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം  4000 രൂപ വീതം ലഭിക്കുന്ന പദ്ധതിയിലേക്ക് ജൂണ്‍ 15നകം ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. സ്കോളര്‍ഷിപ്പ് ആയി ബന്ധപ്പെട്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ

  1. സര്‍ക്കാര്‍ / എയ്‍ഡഡ് സ്‍കൂളുകളില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന OBC, Economically Backword Community വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്.അപേക്ഷിക്കാവിന്ന വിഭാഗങ്ങളുടെ ലിസ്റ്റ് ചുവടെ
  2.  OEC ആനുകൂല്യത്തിന് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്കും ഈ പദ്ധതി മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
  3. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് മൈനോരിറ്റി സ്കോളര്‍ഷിപ്പ് നിലവിലുള്ളതിനാല്‍ അപേക്ഷിക്കേണ്ടതില്ല
  4. കുടുംബ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപ. ആദ്യമായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ മുഖേന ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
  5. പ്രവേശനസമയത്ത് ജാതി തെളിയിക്കുന്ന രേഖ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കണം. അന്യ സംസ്ഥാനത്ത് നിന്നും വന്ന് താമസിക്കുന്നവര്‍ റവന്യൂ അധികാരികളില്‍ നിന്നുള്ള രേഖയാണ് ഹാജരാക്കേണ്ടത്
  6. ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
  7. ഒരു കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ പാടുള്ളതല്ല. ഈ നിബന്ധന പെണ്‍കുട്ടികള്‍ക്ക് ബാധകമല്ല
  8. മാര്‍ക്ക് അല്ലെങ്കില്‍ ഗ്രേഡിന്റെ ശതമാനമാണ് ഇ-ഗ്രാന്റ്‍സ് സൈറ്റില്‍ രേഖപ്പെടുത്തേണ്ടത്
  9. ജാതി, വരുമാനം, മാര്‍ക്ക് എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ സ്‍കൂളില്‍ സൂക്ഷിക്കേണ്ടതും പരിശോധനക്ക് ആവശ്യപ്പെടുന്ന അവസരത്തില്‍ ഹാജരാക്കേണ്ടതുമാണ്
  10. ഇ-ഡിസ്ട്രിക്ട് പോര്‍ട്ടല്‍ മുഖേന ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍ സെക്യൂരിറ്റി കോഡ് എന്നിവ രേഖപ്പെടുത്തണം
  11. USS, NMMS,NTSE സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്
Click Here for PM Yaswasi 2025-26 Circular
Click Here for Eligible Caste List for PM Yaswasi Scholarship
Click Here for Application form for P M Yaswasi


Post a Comment

Previous Post Next Post