സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്‍ഡഡ് വിദ്യാലയങ്ങളില്‍ 2025-26 അധ്യയനവര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് 30 ദിവസത്തിലധികവും ഒരു വര്‍ഷത്തില്‍ താഴെയും ദൈര്‍ഘ്യമുള്ള ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെയും ഫുള്‍ ടൈം മീനിയല്‍ ഉള്‍പ്പെടെയുള്ള അനധ്യാപകരുടെയും ഒഴിവുകളില്‍ നിയമനം നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലറുകള്‍ ചുവടെ
Click Here for Circular on Daily Wages Appointment in Govt Schools
Click Here for Circular on Daily Wages Appointment in Govt Schools
പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിയമനം നടത്തുമ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡില്‍ താഴെപ്പറയുന്നവര്‍ ആണ് ഉണ്ടാവേണ്ടത്.
- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ / പ്രതിനിധി
- പ്രധാനാധ്യാപകന്‍ / പ്രധാനാധ്യാപിക . ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍
- അതത് വിഷയത്തിലെ സീനിയര്‍ അധ്യാപകന്‍ ( ഹൈസ്‍കൂള്‍ /ഹയര്‍ സെക്കണ്ടറി നിയമനങ്ങള്‍ക്ക്) / പ്രൈമറി വിഭാഗത്തിന് സീനിയര്‍ അധ്യാപകന്‍ . ( ഹൈസ്കൂളുകളില്‍ അതത് വിഷയത്തില്‍ അധ്യാപകരില്ലാത്ത സാഹചര്യത്തില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അനുമതിയോടെ സമീപ വിദ്യാലയത്തിലെ അധ്യാപകരെ ഉള്‍പ്പെടുത്താവുന്നതാണ്)
അധ്യാപക നിയമനങ്ങള്‍ നടത്തുമ്പോള്‍ സ്കൂളിനെ ഒരു യൂണിറ്റ് ആയി പരിഗണിച്ച് ആദ്യ തസ്‍തികയില്‍ മെറിറ്റ് അടിസ്ഥാനത്തിലും രണ്ടാമത്തെ ഒഴിവ് സംവരണം ചെയ്‍ത് എസ് സി / എസ് ടി / ഒ ബി സി വിഭാഗക്കാരെയും നിയമിക്കണം. ഓരോ വര്‍ഷവും ഉണ്ടാകുന്ന ഒഴിവുകളില്‍ മെറിറ്റ് , സംവരണം എന്നിവ 1:1 എന്ന അനുപാതത്തിലായിരിക്കണം അതായത് ഒരു വര്‍ഷം ഉണ്ടാവുന്ന ഒഴിവുകളില്‍ 1,3,5,7,... എന്നിവ മെറിറ്റ് അടിസ്ഥാനത്തിലും 2,4,6,8..... എന്നീ ഒഴിവുകള്‍ സംവരണാടിസ്ഥാനത്തിലും ആണ് നിയമനം നടത്തേണ്ടത്. ഈ വിഭാഗങ്ങളില്‍ സംവരണ വിഭാഗക്കാര്‍ ലഭ്യമല്ലെങ്കില്‍ മാത്രമേ പൊതു വിഭാഗത്തില്‍ നിന്നും നിയമനം നടത്താവൂ.
ദിവസവേതനാധ്യാപകരെ നിയമിക്കുന്നതിനുള്ള മുന്‍ഗണനാ ക്രമം പാലിച്ചിരിക്കണം. ഇത് താഴെപ്പറയുന്നപ്രകാരമായിരിക്കും
- അപേക്ഷകരില്‍ അതത് ജില്ലകളിലെ പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ഉണ്ടെങ്കില്‍ അവരുടെ റാങ്കിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കാവണം നിയമനത്തില്‍ മുന്‍ഗണന നല്‍കേണ്ടത്. ഷോര്‍ട്ട് ലിസ്റ്റാണ് ലഭിക്കുന്നതെങ്കില്‍ ഇതില്‍ പ്രായക്കൂടുതല്‍ ഉള്ളവര്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്
- പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്ളവരുടെ അഭാവത്തില്‍ സ്‍കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്‍ത യോഗ്യരായവരും നിലവില്‍ രജിസ്ട്രേഷന്‍ പുതുക്കി വന്നവര്‍ക്കുമാണ് അടുത്ത പരിഗണന നല്‍കേണ്ടത്. ഈ വിഭാഗത്തില്‍ ഒന്നിലധികം അപേക്ഷകര്‍ ഉണ്ടെങ്കില്‍ അവരുടെ രജിസ്റ്റര്‍ നമ്പര്‍ , പ്രായം എന്നിവയുടെ അടിസ്ഥാനത്തിലാവണം പരിഗണിക്കേണ്ടത്
- മുകളില്‍ പറഞ്ഞ രണ്ട് വിഭാഗത്തിലും ( പി എസ് സി റാങ്ക് ലിസ്റ്റ് / എംപ്ലോയ്‍മെന്റ് രജിസ്ട്രേഷന്‍) ഉള്‍പ്പെട്ട അപേക്ഷകര്‍ ഇല്ലെങ്കില്‍ മാത്രമാണ് നിശ്ചിത യോഗ്യത ഉള്ളവരെ മെറിറ്റ് അടിസ്ഥാനത്തില്‍ നിയമിക്കാവുന്നത്
- ഒരു വ്യക്തിക്ക് പരമാവധി 5 തവണ മാത്രമാണ് ഒരു വിദ്യാലയത്തില്‍ താല്‍ക്കാലിക നിയമനം നല്‍കാവൂ
ശ്രദ്ധിക്കേണ്ടവ
- കെ ടെറ്റ് /സെറ്റ് യോഗ്യത ഉള്ളവരെയും സ്ഥിരം ഇളവ് ലഭിച്ചവരെയുമാണ് നിയമിക്കേണ്ടത്
- ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം
- നിയമനത്തിന് പി എസ് സി നിശ്ചയിച്ചിട്ടുള്ള മിനിമം പ്രായപരിധിക്കും പരമാവധി പ്രായപരിധി ജനുവരി 1ന് 56 വയസ് എന്നതുമായിരിക്കണം
- ഹയര്‍ സെക്കണ്ടറി / വി എച്ച് എസ് ഇ വിഭാഗങ്ങളില്‍ (HSST/ HSST(Jr)/NVT/NVT(Jr)/NSQF-Vocational Teacher) അധ്യാപകരെയും നിയമിക്കാവുന്നതാണ്
- എംപ്ലോയ്‍മെന്റ് എക്‍സ്ചേഞ്ചില്‍ രജിസ്ററര്‍ ചെയ്‍തവരില്‍ നിന്നും രജിസ്ട്രേഷന്‍ കാര്‍ഡിന്റെ പകര്‍പ്പും പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും അത് തെളിയിക്കുന്നതിനുള്ള രേഖകളും ശേഖരിക്കണം.
19/04/2025 ലെ GO(P) No 54/2025/Fin പ്രകാരം ദിവസവേതനാധ്യാപകരുടെ ദിവസവേതനം താഴെപ്പറയുന്ന പ്രകാരം പുതുക്കി നിശ്ചയിച്ചിട്ടുണ്ട് (ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ )
- Office Attendant : Rs 710 / day (Max Rs 19170 in a Month)
- Part Time Special Teacher (UP & High School) : Rs 770 / day (Max Rs 20790 in a Month)
- Clerk , Lab Assistant (HSS & VHSE) : : Rs 800 / day (Max Rs 21600 in a Month)
- Craft / Work Experience Instructor(UP&LP) : Rs 900 / day (Max Rs 24300 in a Month)
- LPST / UPST : Rs 1010 / day (Max Rs 27270 in a Month)
- High School Teachers, Specialist Teachers (HS),Vocational Instructor (VHSE) : Rs1160 / day (Max Rs 31320 in a Month)
- HSST (Junior), Non Vocational HSST(Junior) in VHSE : Rs 1270 / day (Max Rs 34290 in a Month)
- HSST (Senior) : Rs 1530 / day (Max Rs 41310 in a Month)
Click Here for Sample Registration Form
Click Here for Sample Application Form (from Applicants)
Click Here for Score Sheet