സംസ്‍ഥാനത്തെ സര്‍ക്കാര്‍ /എയ്‍ഡഡ് സ്‍കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം സഹായം ലഭിക്കുന്ന കെടാവിളക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്‍കൂളുകളില്‍ നിന്നും ഡേറ്റാ എന്‍ട്രി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി 2025 ജൂലൈ 15 ആണ് . അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചുവടെ.
- 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ആണ് അപേക്ഷിക്കാവുന്നത്
- കൂടുതല്‍ മാര്‍ക്കിന്റെയും കുറഞ്ഞ വരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നത്. (ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ വരുമാനത്തിന്റെ അടിസ്ഥാനത്തിലും) പ്രതിവര്‍ഷം 1500 രൂപയാണ് സ്കോളര്‍ഷിപ്പ് തുക.
- അപേക്ഷിക്കുന്ന എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പ് തുക ലഭിക്കണമെന്നില്ല
- മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 90% മോ അതില്‍ കൂടുതലോ സ്കോര്‍ ലഭിച്ചവര്‍ അപേക്ഷിച്ചാല്‍ മതിയാകും
- ഇ ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേന വിദ്യാലയങ്ങളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. താല്‍പര്യമുള്ള രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ സ്വീകരിക്കണം (മാതൃക ചുവടെ)
- ഉയര്‍ന്ന കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്
- OEC, OBC(H) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷിക്കേണ്ടതില്ല
- 1,5,8 ക്ലാസുകളില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ മതിയാകും.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അതേ വിദ്യാലയത്തില്‍ നിന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് എങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല
- വിദ്യാര്‍ഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നല്‍കുന്നത് എന്നതിനാല്‍ ലൈവ് ആയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണം
- മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിന്റെ ശതമാനമാണ് രേഖപ്പെടുത്തേണ്ടത്. മാര്‍ക്കിനെ ഗ്രേഡിലാക്കിയ ശേഷം ഗ്രേഡിന്റെ ശതമാനമല്ല നല്‍കേണ്ടത്
- ജാതി, കാറ്റഗറി, തുടങ്ങിയവയില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പിന്നോക്ക വിഭാഗ വികസന ഓഫീസിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെട്ട് സംശയനിവാരണം നടത്തിയ ശേഷമേ അപേക്ഷ സമര്‍പ്പിക്കാവൂ
- LSS,USS,NTSE,NMMS,ഭിന്നശേഷി, സ്‍നേഹപൂര്‍വ്വം എന്നിവ ലഭിച്ച വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്
Click Here for Kedavilakk Application Form
Click Here for Eligible OBC Communities for Kedavilakk