രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

വിദ്യാസമുന്നതി സ്‍കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

 


കേരള സംസ്ഥാനത്തിലെ മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നല്‍കുന്ന വിദ്യാസമുന്നതി സ്‍കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി , ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‍സുകള്‍ , ബിരുദം, ബിരുദാനന്തര ബിരുദം , സി.എ / സി.എം.എ /സി.എസ് , ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം , ബിരുദാനന്തര ബിരുദം, ഗവേഷണ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് എന്നിവക്കാണ് അപേക്ഷിക്കാവുന്നത്. ഹൈസ്‍കൂള്‍ വിഭാഗത്തില്‍ 8,9,10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്  പ്രതിവര്‍ഷം 2500 രൂപയും (ആകെ 2820 പേര്‍ക്ക് , മുന്‍വര്‍ഷ പരീക്ഷയില്‍ 70% മാര്‍ക്ക് ഉണ്ടായിരിക്കണം) ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് പ്രതിവര്‍ഷം 4000 രൂപയുമാണ് (ആകെ 3126 പേര്‍ക്ക് , SSLC/തത്തുല്യ പരീക്ഷയില്‍ B+ ഗ്രേഡ്/ 70% മാര്‍ക്ക് നിര്‍ബന്ധം )  സ്‍കോളര്‍ഷിപ്പ് ലഭിക്കുക.  കേരളത്തിലെ സര്‍ക്കാര്‍ / എയ്‍ഡഡ് സ്‍കൂളുകളില്‍ പഠിക്കുന്ന സംവരേണേതര വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ആണ് അപേക്ഷിക്കുന്നതിന് അവസരമുണ്ടാവുക.  കുടംബത്തിന്റെ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ കുറവായിരിക്കണം. ഇ-ഗ്രാന്റ്‍സ് ഒഴികെ മറ്റ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മറ്റേതെങ്കിലും സ്‍കോളര്‍ഷിപ്പുകളോ സ്റ്റൈപ്പന്റുകളോ ലഭിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല.കേരള സംസ്ഥാന മുന്നോക്ക വികസന കോര്‍പ്പറേഷന്റെ സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്അഷ സമര്‍പ്പിക്കേണ്ട അവസാനതീയതി 2025 ജനുവരി 20. അപേക്ഷയോടൊപ്പം അപേക്ഷകര്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡില്‍ അംഗമായ വ്യക്തിയുടെ കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് (വ്യക്തിഗത വരുമാന സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല) , റേഷന്‍കാര്‍ഡിന്റെ 1,2 പേജുകളുടെ പകര്‍പ്പുകള്‍ , അപേക്ഷയില്‍ ആവശ്യപ്പെട്ട മറ്റ് രേഖകള്‍ (വിദ്യാലയത്തില്‍ നിന്നും നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ) സ്കാന്‍ ചെയ്‍ത് അപ്‍ലോഡ് ചെയ്യേണ്ടതാണ്. മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് ലഭിച്ചവരും ഈ വര്‍ഷം പുതുതായി അപേക്ഷ സമര്‍പ്പിക്കണം. വിദ്യാര്‍ഥികളുടെ പേരില്‍ നാഷണലൈസ്‍ഡ്/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ പ്രവര്‍ത്തനക്ഷമമായ അക്കൗണ്ട് ഉണ്ടായിരിക്കണം.

Click Here for  Online Application Site

Click Here for Guidelines for Scholarship (HighSchool Section)

Click Here for Guidelines for Scholarship (Higher Secondary Section)

Click Here for the Format of Educational Institution Certificate (High School )

Click Here for the Format of Educational Institution Certificate (Higher Secondary )



Post a Comment

Previous Post Next Post