അറുപത്തി മൂന്നാമത് സംസ്‍ഥാന സ്‍കൂള്‍ കലോല്‍സവം 2024 ജനുവരി 4 മുതല്‍ ജനുവരി 8 വരെ തിരുവനന്തപുരം ജില്ലയിലെ 25 വേദികളിലായി നടക്കും . അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന കലോല്‍സവത്തിന്റെ ഉദ്ഘാടനം ജനവരി നാലിന് രാവിലെ പത്ത് മണിക്ക് പ്രധാനവേദിയായ എം ടി നിളയില്‍ ( സെന്‍ട്രല്‍ സ്റ്റേഡിയം) മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നിര്‍വഹിക്കും. 11 മണി മുതല്‍ ആണ് മല്‍സരങ്ങള്‍ ആരംഭിക്കുക.
കലോല്‍സവമല്‍സരങ്ങളുടെ ഫലപ്രഖ്യാപനത്തിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ റിസല്‍ട്ടില്‍ ആക്ഷേപമുള്ളവര്‍ക്ക് അപ്പീല്‍ സമര്‍പ്പക്കാവുന്നതാണ്. 2500 രൂപയാണ് അപ്പീല്‍ ഫീസ്. അപ്പീല്‍ തീര്‍പ്പ് അനുകൂലമായാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും. അപ്പീല്‍ ഫോമിന്റെ മാതൃക ചുവടെ
കലോല്‍സവവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ബന്ധപ്പെട്ട സോഴ്‍സുകളില്‍ നിന്നും ലഭിച്ചവയാണ് ചുവടെ ലിങ്കുകളില്‍ നല്‍കിയിരിക്കുന്നത്.
സ്‍കൂള്‍ കലോല്‍സവം വിക്‍ടേഴ്‍സ് ചാനലില്‍ മല്‍സരം ആരംഭിക്കുമ്പോള്‍ മുതല്‍ ലഭ്യമാകും. വിക്‍ടേഴ്‍സ് ചാനലില്‍ മല്‍സരങ്ങള്‍ തല്‍സമയം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക