ഒമ്പത് – പത്ത് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ അയക്കുന്നതിനായി ഇ-ഗ്രാൻസ് പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ക്ലെയിമുകൾ അയക്കേണ്ട അവസാന തിയതി ഡിസംബർ 15 ആണ്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേധാവികൾ നിശ്ചിത സമയപരിധിക്കുള്ളിൽ സ്കോളർഷിപ്പ് അപേക്ഷകൾ ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾ അതാത് ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും.
2024-25 വർഷത്തെ SC പ്രീമെട്രിക് സ്കോളർഷിപ്പ് സംബന്ധമായി ചുവടെ പറയുന്ന നടപടിക്രമങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്
- ആദ്യമായി വിദ്യാർഥികളുടെ ക്ലാസ് ഇ-ഗ്രാന്റ്സ് സൈറ്റിൽ പ്രൊമോട്ട് ചെയ്യുക.
- പ്രൊമോട്ട് ചെയ്തതിനു ശേഷം ആവശ്യമെങ്കിൽ വിദ്യാർഥികളുടെ വിവരങ്ങൾ എഡിറ്റ് ചെയ്യാവുന്നതാണ്. പ്രൊമോട്ട് ചെയ്യുന്നതിനു മുമ്പായി എഡിറ്റിംഗ് അനുവദനീയമല്ല.
- തുടർന്ന് സ്കോളർഷിപ്പ് അപ്ലൈ ചെയ്യുക. സ്കോളർഷിപ്പ് അപ്ലൈ ചെയ്തതിനു ശേഷം ഒരു വിധത്തിലുള്ള മാറ്റങ്ങളും അനുവദിക്കുന്നതല്ല.
- സ്കോളർഷിപ്പ് അപ്ലൈ ചെയ്യുന്നതിനു മുമ്പായി വിദ്യാർഥികളുടെ വിവരങ്ങളെല്ലാം ശരിയാണെന്നു പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. തെറ്റായി ക്ലെയിം ചെയ്യുന്ന സ്കോളർഷിപ്പുകൾ സ്കൂൾ മേധാവിയുടെ ഉത്തരവാദിത്തമായിരിക്കും
PM-YASASVI പ്രീമെട്രിക് സ്കോളർഷിപ്പ് ക്ലാസ് 9,10 വരുമാന സർട്ടിഫിക്കറ്റ് വാലിഡേറ്റ് ചെയ്യുന്നതിന് ഉണ്ടായിരുന്ന സാങ്കേതിക തടസ്സം പരിഹരിച്ചിട്ടുണ്ട്. ഡാറ്റാ എൻട്രിക്കുള്ള അവസാന തീയതി - 15.11.2024
PM YASASVI OBC/EBC പ്രീമെട്രിക് സ്കോളർഷിപ്പ് (Std IX & X)
- * OBC, OEC, OBC(H), EBC വിഭാഗം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
- * 60% ൽ അധികം മാർക്ക് ഉണ്ടായിരിക്കണം. CE + TE ഉൾപ്പടെ ആകെ മാർക്ക് ആണ് എന്റർ ചെയ്യേണ്ടത്. മാർക്ക് എന്റർ ചെയ്യാതെ നേരിട്ട് ശതമാനം രേഖപ്പെടുത്തി ഇതിനകം ഫോർവേഡ് ചെയ്ത അപേക്ഷകളിൽ Mark Entry – Already Applied ഓപ്ഷൻ മുഖേന മാർക്ക് നിർബന്ധമായും ചേർക്കേണ്ടതാണ്.
- * 75% അധികം ഹാജർ ഉണ്ടായിരിക്കണം
- * വരുമാന പരിധി - 2.5 ലക്ഷം രൂപ
- * ബാങ്ക് അക്കൌണ്ട് ആധാറുമായി സീഡ് ചെയ്തിരിക്കണം
- * പത്താം ക്ലാസിലെ വിദ്യാർത്ഥികൾ മുൻവർഷം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ടെങ്കിൽ വീണ്ടും വരുമാന സർട്ടിഫിക്കറ്റ് ആവശ്യപ്പെടേണ്ടതില്ല.