രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഭരണഘടനാ ദിനാചരണം നവംബര്‍ 26ന്

 


      ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നവംബർ 26ന് സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനാ ദിനാചരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് നിർദേശിച്ച് പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു (19-11- 2024 ലെ Cdn.4/138/2024/GAD). ഡോ. ബി.ആർ. അബേദ്ക്കർ ഉൾപ്പെടെയുള്ള ഭരണഘടനാ ശിൽപ്പികൾക്കുള്ള ആദരമായാണ് ഭരണഘടനാ ദിനാചരണം സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടർമാർവകുപ്പ് മേധാവികൾപൊതുമേഖലാ സ്ഥാപനങ്ങൾസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചീഫ് എക്സിക്യൂട്ടിവ് എന്നിവർ ഭരണഘടനാ ദിനാഘോഷത്തിനുള്ള നടപടികൾ സ്വീകരിക്കണം. എല്ലാ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും അന്നു രാവിലെ 11ന് ഭരണഘടനയുടെ ആമുഖം വായിക്കണം. ഭരണഘടനയെക്കുറിച്ചുള്ള വെബിനാറുകൾ,  സംവാദംപ്രസംഗംഉപന്യാസംക്വിസ് തുടങ്ങിയ മത്സരങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാം. സർവകലാശാലകൾക്ക് ഭരണഘടനയുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചകൾ നടത്താമെന്നും സർക്കുലറിൽ നിർദേശിച്ചു.

ഭരണഘടനയുടെ ആമുഖം ഇവിടെ


Post a Comment

Previous Post Next Post