എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

സംസ്ഥാന സ്‍കൂള്‍ ശാസ്‍ത്രമേള നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയില്‍

 


സംസ്ഥാന സ്‍ക‍ൂള്‍ ശാസ്‍ത്രോല്‍സവം & വൊക്കേഷണല്‍ എക്സ്പോ 2024 നവംബര്‍ 15 മുതല്‍ 18 വരെ ആലപ്പുഴയിലെ വിവിധ വിദ്യാലയങ്ങളിലായി നടക്കും . രജിസ്ട്രേഷൻ നവംബര്‍ 15ന് വെള്ളി രാവിലെ 10 മണിക്ക് സെന്റ് ജോസഫ്‍സ് എച്ച് എസ് എസില്‍ ആവും നടക്കുക. നവംബര്‍ 15ന് വെള്ളി ഉച്ചക്ക് ശേഷം വിവിധ വിഭാഗങ്ങളില്‍ ഹൈസ്കൂള്‍ വിഭാഗം ക്വിസ് മല്‍സരങ്ങള്‍ നടക്കും.

ശാസ്ത്രോല്‍സവത്തിലെ വിവിധ മേളകള്‍ നടക്കുന്ന വേദികള്‍ ചുവടെ

  • ശാസ്‍ത്രമേള : ലിയോ  തേര്‍ട്ടീന്‍ത് എച്ച് എസ് 
  • ഗണിതശാസ്‍ത്രം : ലജനത്ത് എച്ച് എസ് എസ്
  • സാമൂഹ്യശാസ്‍ത്രം : സെന്റ് ജോസഫ്‍സ് എച്ച് എസ് എസ്
  • ഐ ടി : സെന്റ് ജോസഫ്‍സ് എച്ച് എസ് എസ്
  • പ്രവര്‍ത്തി പരിചയം : എസ് ഡി വി സ്‍കൂള്‍സ്
  • വൊക്കേഷണല്‍ എക്‍സ്പോ : അറവ‍ുകാട് എച്ച് എസ് എസ്
  • കരിയര്‍ ഫെസ്‍റ്റ് : അറവ‍ുകാട് എച്ച് എസ് എസ്
  • എന്റര്‍ടെയിന്‍മെന്റ് : അറവ‍ുകാട് എച്ച് എസ് എസ്
ശാസ്‍ത്രമേളയുടെ വേദികളും സമയക്രമവും ഇവിടെ





Post a Comment

Previous Post Next Post