എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

PM-YASASVI OBC/EBC SCHOLARSHIP 2024-25

 


സംസ്‍ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് സ്‍ക‍ൂള‍ുകളില്‍ 9, 10 ക്ലാസ‍ുകളില്‍ പഠിക്ക‍ുന്ന ഒ.ബി.സി/ഇ.ബി.സി വിദ്യാര്‍ത്‍ഥികള്‍ക്ക് പ്രതിവര്‍ഷം 4000 ര‍ൂപ സ്‍കോളര്‍ഷിപ്പ് ത‍ുക അന‍ുവദിക്ക‍ുന്ന PM-YASASVI പ്രീ-മെട്രിക്ക് സ്‍കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ച‍ു. സ്‍കോളര്‍ഷിപ്പ‍ുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചുവടെ

PM-YASASVI സ്‍കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇവിടെ 

 PM-YASASVI സ്‍കോളര്‍ഷിപ്പിന‍ുള്ള അപേക്ഷാ ഫോം ഇവിടെ

PM-YASASVI സ്‍കോളര്‍ഷിപ്പിന‍് അപേക്ഷിക്കാവ‍ുന്ന EBC/OBC വിഭാഗങ്ങള‍ുടെ ലിസ്റ്റ് ഇവിടെ 

  • വിദ്യാര്‍ഥികളില്‍ നിന്ന‍ും സ്‍കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി 2024 സെപ്‍തംബര്‍ 30
  • സ്‍ക‍ൂള‍ുകളില്‍ നിന്ന‍ും ഡേറ്റ എന്‍ട്രി നടത്താന‍ുള്ള അവസാന തീയതി 2024 ഒക്ടോബര്‍ 15
  • ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് സമാനരീതിയിലുള്ള സ്‍കോളര്‍ഷിപ്പ് നിലവിലുള്ളതിനാല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല 
  • ക‍ുട‍ുംബ വാര്‍ഷിക വര‍ുമാന പരിധി രണ്ടര ലക്ഷം രൂപ. ആദ്യമായി അപേക്ഷിക്ക‍ുന്നവര്‍ ഇ-ഡിസ്‍ട്രിക്ട് പോര്‍ട്ടല്‍ മ‍ുഖേന ലഭ്യമായ വര‍ുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
  • മ‍ുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 60% ത്തിന‍ും അതിന് മ‍ുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.(പരീക്ഷയില്‍ പരസ്ഥമാക്കിയ ആകെ മാര്‍ക്കിനെ (TE+CE) നേരിട്ട്  ശതമാനത്തിലേക്ക് മാറ്റണം. ഗ്രേഡ് കണക്കാക്കി അതിനെ ശതമാനത്തിലേക്ക് മാറ്റുന്ന രീതി ഒഴിവാക്കണം)
  • മുന്‍വര്‍ഷം 75% ഹാജരുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയ‍ുള്ള‍ു
  • വര‍ുമാന സര്‍ട്ടിഫിക്കറ്റ് ഒരു തവണ സമര്‍പ്പിച്ചാല്‍ മതി. 9ല്‍ സ്‍കോളര്‍ഷിപ്പ് ലഭിച്ചവര്‍ 10ല്‍ വര‍ുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ല
  • ഒര‍ു ക‍ുട‍ുംബത്തിലെ രണ്ടില്‍ ക‍ൂട‍ുതല്‍ ആണ്‍ക‍ുട്ടികള്‍ അപേക്ഷിക്കാന്‍ പാടില്ല. പെണ്‍ക‍ുട്ടികള്‍ക്ക് ഈ നിബന്ധന ബാധകമല്ല
  • ആധാര്‍ സീഡ് ചെയ്‍ത ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം. ഇത് ഉറപ്പ് വരുത്തണം
  • സ്‍കൂള്‍ പ്രവേശനസമയത്ത് ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലാത്തവരും പിന്നീട് മതപരിവര്‍ത്തനം നടത്തിയവരും ജാതിസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
  • അന്യ സംസ്ഥാനത്ത് നിന്ന‍ും കേരളത്തില്‍ വന്ന് താമസിക്ക‍ുന്നവര്‍ കേരളത്തിലെ റവന്യൂ അധികാരികള‍ുടെ സാക്ഷ്യപത്രമാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്
  • ലഭിക്കുന്ന അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ പരിശോധിച്ച് നിശ്ചിത സ്ഥാനത്ത് ഒപ്പ‍ും സൂല‍ും പതിക്കണം. അപേക്ഷകള്‍ 10 വര്‍ഷം സ്‍ക‍ൂളുകളില്‍ സ‍ൂക്ഷിക്കണം
  • ഇ-ഗ്രാന്റ്‍സ് പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് . ഇതില്‍ വര‍ുമാന സര്‍ട്ടിഫിക്കറ്റിന്റെ സെക്യൂരിറ്റി കോഡ് ഇവ രേഖപ്പെട‍ുത്തണം
  • USS, NMMS, NTSE സ്‍കോളര്‍ഷിപ്പ‍ുകളും ഭിന്നശേഷി , സ്നേഹപൂര്‍വം സ്കോളര്‍ഷിപ്പ് എന്നിവ ലഭിക്ക‍ുന്നവര്‍ക്കും അപേക്ഷിക്കാം
 
 


Post a Comment

Previous Post Next Post