മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു SSLC പരീക്ഷ March 3ന് ആരംഭിച്ച് 26ന് അവസാനിക്കും.. പരീക്ഷാ ഫീസ് നവംബര്‍ 27ന് മുമ്പ് ശേഖരിച്ച് ട്രഷറിയില്‍ അടക്കാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം . നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ്സില്‍ . 2025 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംപൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‍സില്‍ അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

കേരള സ്കൂൾ ശാസ്ത്രോത്സവം 2024: ലോഗോ ക്ഷണിച്ചു

 നവംബർ 14, 15, 16, 17 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ  എന്നിവരിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി, തൊഴിലധിഷ്ഠിത എക്സ്പോ എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറാക്കേണ്ടത്. കേരള സ്കൂൾ ശാസ്ത്രോത്സവം 2024 നവംബർ 14, 15, 16, 17 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. ആലപ്പുഴ ജില്ലയുടേതായ പ്രതീകം ഉൾപ്പെടുത്താവുന്നതാണ്. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സിഡിയും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ സെപ്റ്റംബർ 30 ന് വൈകിട്ട് 5 നകം സന്തോഷ് സി എ, പൊതുവിദ്യാഭ്യസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ ലഭിക്കണം.

Post a Comment

Previous Post Next Post