നിങ്ങളുടെ ഓഫീസിലെ ഏതെങ്കിലും ജീവനക്കാരുടെ GIS Subscription തുക അവരുടെ ശമ്പള സ്കെയിലിന് അനുസരിച്ചു കുറവ് ചെയ്യേണ്ട തുകയേക്കാൾ കുറവ് ആണ് നിലവില്‍ ഡിഡക്ട് ചെയ്യുന്നതെങ്കിൽ സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ തുക ഉയർത്താവുന്നതാണ്. ആയതിനാൽ എല്ലാ ജീവനക്കാരുടെയും GIS തുക പരിശോധിച്ചതിന് ശേഷം മാത്രം ഈ മാസത്തെ ശമ്പളം പ്രോസസ്സ് ചെയ്യുക.
50 വയസ്സിന് മുകളിൽ ഉള്ള ജീവനക്കാരുടേയും GIS Subscription തുക അവരുടെ ശമ്പള സ്കെയിലിന് അനുസരിച്ചു കുറവ് ചെയ്യേണ്ട തുകയേക്കാൾ കുറവ് ആണ് നിലവില്‍ കിഴിവ് വരുത്തുന്നത് എങ്കില്‍ അവരുടെ Scale ന് അനുസരിച്ചുള്ള GIS മിനിമം subscription തുക കുറവ് ചെയ്യേണ്ടതാണ്. അങ്ങനെ കുറവ് ചെയ്യുന്നില്ലെങ്കിൽ മിനിമം തുക ഈ മാസത്തെ ശമ്പളം മുതൽ കിഴിവ് വരുത്തേണ്ടതാണ്.
01.09.2022 പ്രകാരം 45 വയസ്സിന് താഴെ പ്രായമുള്ള ജീവനക്കാരുടെ അവരുടെ സമ്മത പ്രകാരം വേണമെങ്കിൽ അവരുടെ ശമ്പള scale ന് അനുസരിച്ചുള്ള GIS subscription തുക പരമാവധിയായി ഈ മാസത്തിൽ മാറ്റാവുന്നതാണ്. പരമാവധി അടയ്ക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഇപ്പോൾ അടയ്ക്കുന്ന തുക വേണമെങ്കിൽ ഉയർത്താം. ഉയർത്തുമ്പോൾ subscription ആയി വരുന്ന തുക 100 ന്റെ ഗുണിതം ആയിരിക്കണം.
ഉദാഹരണമായി 23700-52600 ശമ്പള സ്‌കെയിലിന് താഴെ ജോലി ചെയ്യുന്ന 45 വയസ്സിൽ കുറവുള്ള ഒരു ജീവനക്കാരൻ നിലവിൽ 400 രൂപയാണ് GIS subscription തുകയായി അടയ്ക്കുന്നതെങ്കിൽ വേണമെങ്കിൽ ഇദ്ദേഹത്തിന് subscription തുക ആ scale ന്റെ പരമാവധിയായ 800 ആയി ഈ മാസം ഉയർത്താം. അല്ലെങ്കിൽ 500 / 600 / 700 ആയോ subscription തുക ഈ മാസം ഉയർത്താം.
ശമ്പള സ്‌കെയിൽ, ഗ്രൂപ്പ്, ഏറ്റവും കുറഞ്ഞ പ്രതിമാസ വരിസംഖ്യ നിരക്ക്, പരമാവധി പ്രതിമാസ വരിസംഖ്യ നിരക്ക് എന്നിവ ചുവടെ കാണാവുന്നതാണ്.
ശമ്പള സ്കെയില്‍ | ഗ്രൂപ്പ് | കുറഞ്ഞ നിരക്ക് | പരമാവധി നിരക്ക് |
77200-140500 മുതല്‍ മുകളില്‍ | |||
50200-105300 മുതല്‍ 77200-140500 ന് താഴെ | |||
23700-52600 മുതല്‍ 50200-105300 ന് താഴെ | |||
23700-52600 ന് താഴെ |