ഇടുക്കി എറണാകുളം ജില്ലകളിലെയും കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെയും വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി ഹയര്‍ സെക്കണ്ടറി സ്കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‍മെന്റ് റിസല്‍ട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ 28നകം പ്രവേശനം നേടണം ഉച്ചഭക്ഷണ പദ്ധതി പരിഷ്‍കരിച്ച മെനു- നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ വാങ്‍മയം ഭാഷാ പ്രതിഭാ തിരഞ്ഞെടുപ്പ് - സ്‍കൂള്‍ തലം ജൂലൈ 17ന് . സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

PROPERTY RETURNS സ്‍പാര്‍ക്കിലൂടെ

 


കേരള സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ 37,39 എന്നിവ പ്രകാരം പാര്‍ട്ട്‍ടൈം ജീവനക്കാര്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരും വാര്‍ഷിക വിവര പത്രിക ജനുവരി 15നകം സമര്‍പ്പിക്കേണ്ടതുണ്ട്. നിലവില്‍ സ്‍പാര്‍ക്ക് മുഖേന ആണ് ഇത് സമര്‍പ്പിക്കേണ്ടത്. ഇതിനുള്ള സംവിധാനം സ്പാര്‍ക്കില്‍ ലഭ്യമാണ്. എല്ലാ ജീവനക്കാരും 2023 വര്‍ഷത്തെ സ്വത്ത് വിവര പത്രിക സ്പാര്‍ക്കിലൂടെ 2024 ജനുവരി 15നകം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കുമെന്നും സ്ഥലംമാറ്റം , സ്ഥാനക്കയറ്റം എന്നിവക്കായി പരിഗണിക്കില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട് . ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ വിശദീകരിക്കുന്നു.

  1. സ്‍പാര്‍ക്കില്‍ ഓരോ ജീവനക്കാരും അവരുടെ പെന്‍ നമ്പര്‍ ഉപയോഗിച്ച് Individual Login ചെയ്യുക. ഇതിനായി  സ്പാർക്ക് ലോഗിൻ പേജില്‍ സ്വന്തം പെൻ നമ്പര്‍ username ആയും password ഉം കൊടുക്കുക. പാസ്‌വേഡ് ഓർമ ഇല്ലെങ്കിൽ forgot password വഴി reset ചെയ്യുക. ആദ്യം ആയി Individual Login ഉപയോഗിക്കുന്നവർ ആണെങ്കിൽ  ലോഗിൻ പേജില്‍ കാണുന്ന Register As A New User എന്ന ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്യുക.

  • ലോഗിൻ ചെയ്തു കഴിഞ്ഞാൽ  വരുന്ന വിൻഡോ യുടെ ഇടത്തേ അറ്റത്ത് ആയി Prof/Admin എന്ന മെനുവിൽ രണ്ടാമത് ആയി Property Returns എന്ന ഓപ്ഷൻ വഴി ഫയൽ ചെയ്യാം. DDO user ല്‍ Service Matters -> Property Returns മെനുവിലൂടെ ആണ് പ്രവേശിക്കേണ്ടത്. അപ്പോള്‍ ചുവടെ കാണുന്ന മാതൃകയില്‍ പേജ് ലഭിക്കും. ഇതിലെ Get Started എന്ന ബട്ടണ്‍ അമര്‍ത്തുക

  • തുറന്ന് വരുന്ന പുതിയ പേജിലെ  III. Details of Property എന്നതിലെ നാലാമത്തെ ഇനമായ (4)  Whether movable/immovable property acquired/disposed of during  year under Report? എന്നതിന് നേരെ 2023 വര്‍ഷം Property ഒന്നും വാങ്ങിയില്ല എങ്കില്‍ No എന്നും വാങ്ങിയവര്‍ Yes എന്നും നല്‍കുക. തൊട്ട് താഴെ കാണുന്ന സര്‍ട്ടിഫിക്കറ്റ് ഇടത് വശത്തെ ചെക്കബോക്സില്‍ ടിക്ക് ചെയത് Confirm ബട്ടണ്‍ അമര്‍ത്തുക. എട്ടാമത്തെ ഇനമായ Appointing Authority നല്‍കാന്‍ മറക്കരുത്
  • Property ഒന്നും വാങ്ങിയില്ല എങ്കില്‍  ആദ്യ പേജില്‍ തന്നെ Confirm ആകും. Generate Acknowledgement എന്നതിലൂടെ Acknowledgement പ്രിന്റ് എടുക്കാവുന്നതാണ്
  • Property വാങ്ങിയവര്‍ Yes നല്‍കുമ്പോള്‍ Part II (Immovable) എന്നതില്‍ ക്ലിക്ക് ചെയ്ത് Immovable Property (Land Details ) നല്‍കി Save ചെയ്യുക. വാഹനങ്ങള്‍ പോലുള്ള Movable Property വാങ്ങിയവര്‍ Part III (Movable) എന്നതിലൂടെ അതിന്റെ വിവരങ്ങള്‍ നല്‍കുക. ഓരോ പേജിലും ചുവടെ നല്‍കിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ടിക്ക് ചെയ്ത് സേവ് ചെയ്യണം
  • വിവരങ്ങള്‍ കൃത്യമായി നല്‍കിയ ശേഷം Acknowledgement Generate ചെയ്യുക. ഇത് Generate  ചെയ്താല്‍ പിന്നീട് തിരുത്തല്‍ വരുത്തുക സാധ്യമല്ല. പി ഡി എഫ് രൂപത്തില്‍ പ്രിന്റ് ഔട്ട് ലഭിക്കും 
  • ഈ പ്രവര്‍ത്തനങ്ങള്‍ ജവുവരി 15നകം പൂര്‍ത്തിയാക്കാന്‍ എല്ലാ ജീവനക്കാരം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

  • ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറിന്റെ പകര്‍പ്പ് ഇവിടെ

    Post a Comment

    Previous Post Next Post