2024-25 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ . SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Income Tax Calculators 2023-24

 


ഇന്‍കം ടാക്‍സ് കണക്കാക്കി അത് അടക്കുക എന്നത് ഓരോ ജീവനക്കാരുടെയും ഉത്തരവാദിത്വമാണ്. ഓരോ വര്‍ഷാരംഭത്തിലും പ്രതീക്ഷിത ടാക്‍സ് കണക്കാക്കി 12 തവണകളായി അടക്കേണ്ടതുണ്ട് .ഈ വര്‍ഷം ഇതേരീതിയില്‍ അടക്കാത്തവര്‍ക്ക്  2023-24 വര്‍ഷത്തെ ഇന്‍കം ടാക്‍സ് കണക്കാക്കി ഫെബ്രുവരി ശമ്പളത്തില്‍ നിന്നും പൂര്‍ണ്ണമായി തിരിച്ചടക്കേണ്ടതുണ്ട്. ഇതിനായി ഇനിയും രണ്ട് തവണകള്‍ കൂടിയാണ്  ബാക്കിയുള്ളത്. ഇതേവരെ ഇന്‍കം ടാക്‍സ് കിഴിവ് നടത്താത്തവര്‍ അത് അടിയന്തരമായി കണക്കാക്കി തുടര്‍ന്നുള്ള രണ്ട് മാസങ്ങളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവസാന മാസം വലിയൊരു സംഖ്യ അടക്കേണ്ടി വരുന്ന സാചചര്യം ഉണ്ടാവും. നിലവില്‍ അടക്കുന്നവരും ഫെബ്രുവരി മാസ ശമ്പളത്തില്‍ നടത്തേണ്ട കൃത്യമായ തുക കണക്കാക്കി സ്റ്റേറ്റ്‍മെന്റ് DDO ക്ക് നല്‍കി അതനുസരിച്ച് കിഴിവ് നടത്തേണം. 'Tax കണക്കാക്കുന്നതിനായി New Regime, Old Regime എന്നീ രണ്ട് രീതികള്‍ നിലവിലുണ്ട്. ഇവയില്‍ നമുക്ക് ഗുണകരമായത് ഓരോ വര്‍ഷവും നമുക്ക് തിരഞ്ഞെടുക്കാം എന്നതിനാല്‍ രണ്ട് രീതിയിലും കണക്കാക്കി കൂടുതതല്‍ പ്രയോജനകരമായത് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഇന്‍കം ടാക്‍സ് കാല്‍ക്കുലേറ്ററുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷത്തില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പ്രകാരം New Regime ഏറെ ആകര്‍കമായിരിക്കും എന്നതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ Old Regime തിരഞ്ഞടുത്തവര്‍ക്ക് പരിശോധിച്ച് New Regime ലേക്ക് മാറാവുന്നതാണ്. ഇതിന് സഹായകരമായ ഏതാനും ഇന്‍കം ടാക്‍സ് കാല്‍കുലേറ്ററുകളാണ് ചുവടെ ലിങ്കുകളില്‍

     വിന്‍ഡോസിലും ഉബുണ്ടുവിലും പ്രവര്‍ത്തിക്കുന്ന ശ്രീ സുധീര്‍ കുമാര്‍ T. K & ശ്രീ രാജന്‍ N എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ രണ്ട് വ്യത്യസ്ത ഇന്‍കം ടാക്‍സ് കാല്‍ക്കുലേറ്ററുകള്‍ (Easy Tax 2023-24) ആണ് ചുവടെ ലിങ്കുകളില്‍ . ഇവ ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്ത് വിശദാംശങ്ങള്‍‍ DATA എന്ന ഷീറ്റില്‍ നല്‍കിയാല്‍ Final Statement പ്രിന്റ് എടുക്കാവുന്നതാണ്.

Click Here to Download Easy Tax 2023-24 (Ubuntu Based)

Click Here to Download Easy Tax 2023-24 (Windows Based)

Click Here for Income Tax Notes by Sri Sudheer Kumar T K


Click Here for Easy Tax Income Tax Software 2023-24 by Alrahiman(Windows-Ms-Access)


Click Here ECTAX 2023-24 by Babu Vadukkumcherry(Windows-Excel)

Post a Comment

Previous Post Next Post