അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം

 

2024-25 അധ്യയന വർഷം, ജി.വി.രാജ സ്‌പോർട്‌സ് സ്കൂൾ- തിരുവനന്തപുരം, കണ്ണൂർ സ്‌പോർട്‌സ് സ്കൂൾ, കുന്നംകുളം സ്‌പോർട്‌സ് ഡിവിഷൻ എന്നീ കായിക വിദ്യാലയങ്ങളിലേയ്ക്ക് 6,7,8,+1/ VHSE ക്ലാസ്സുകളിലേയ്ക്ക് നേരിട്ടും 9, 10 ക്ലാസ്സുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേനയും കായിക അഭിരുചിയുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന സെലക്ഷൻ പ്രക്രിയ 2024 ജനുവരി 10 മുതൽ 19 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും.സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്, സ്‌പോർട്‌സ് ഡ്രസ്സ് സഹിതം അതാത് സെന്ററുകളിൽ രാവിലെ ഒമ്പതിന് എത്തണം.

സംസ്ഥാന യുവജനകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള 2024-25 അധ്യയന വർഷത്തെ സെലക്ഷൻ ട്രയൽസിനോടൊപ്പം കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺലിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമികൾ, സ്കൂൾ സ്പോർട്സ് അക്കാദമികൾ എന്നിവിടങ്ങളിലേക്ക് 7, 8 , പ്ലസ് വൺ എന്നീ കോഴ്സുകളിലേക്കുള്ള സെലക്ഷനും 2024 ജനുവരി 10 മുതൽ വോളിബോൾ, ബോക്സിങ്, ഹോക്കി, ജൂഡോ,തയ്‌ക്കൊണ്ടോ, റെസ്‌ലിങ് എന്നീ കായിക ഇനങ്ങളിലായി നടത്തുന്നു.

  •  ജനുവരി 10ന് പോലീസ് പരേഡ് ഗ്രൗണ്ട് കണ്ണൂർ & ഗവ. ഹൈസ്കൂൾ അടിമാലി, 
  • ജനുവരി 11ന് ഇ.എം.എസ് സ്റ്റേഡിയം നീലേശ്വരം & ന്യുമാൻ കോളജ് തൊടുപുഴ, 
  • ജനുവരി 12ന് എം.ജി കോളജ്, ഇരിട്ടി, & യു.സി കോളജ് ആലുവ, 
  • ജനുവരി 13ന് ഗവ. കോളജ് മടപ്പള്ളി ഗവ. ഡി.വി.എച്ച്.എസ് ചാരമംഗലം, ആലപ്പുഴ, 
  • ജനുവരി 14ന് വയനാട് ഡിസ്ട്രിക്ട് സ്റ്റേഡിയം കൽപ്പറ്റ & മുനിസിപ്പൽ സ്റ്റേഡിയം പാലാ, 
  • ജനുവരി 15ന് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളജ് കോഴിക്കോട് & സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി, 
  • ജനുവരി 16ന് കോട്ടപ്പടി സ്റ്റേഡിയം, മലപ്പുറം & മുനിസിപ്പൽ സ്റ്റേഡിയം പത്തനംതിട്ട, 
  • ജനുവരി 17ന് മുൻസിപ്പൽ സ്റ്റേഡിയം, നിലമ്പൂർ & ആശ്രമം മൈതാനം, കൊല്ലം, 
  • ജനുവരി 18ന് മെഡിക്കൽ കോളജ് ഗ്രൗണ്ട്, പാലക്കാട് ജി.വി രാജ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം, 
  • ജനുവരി 19ന് ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട & മുൻസിപ്പൽ സ്റ്റേഡിയം നെയ്യാറ്റിൻകര എന്നിങ്ങനെയായിരിക്കും സെലക്ഷൻ സമയക്രമം.

          സെലക്ഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , ആധാർ കാർഡ്, 2 പാസ്പോർട്ട് ഫോട്ടോഗ്രാഫ്, സ്പോർട്സ് ഡ്രസ് സഹിതം മേൽ സൂചിപ്പിച്ച ഏതെങ്കിലും സെന്ററിൽ അതാത് ദിവസം രാവിലെ 9 മണിക്ക് എത്തിച്ചേരേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് dsya.kerala.gov.insportscouncil.kerala.gov.in എന്നീ വെബ്‍സൈറ്റുകള്‍ സന്ദര്‍ശിക്കുക

CLICK HERE for Talent Identification Criteria

CLICK HERE for Talent head Selection Schedule - 2024-25

Post a Comment

Previous Post Next Post