അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 5 അധ്യാപകരെ വീതവും, വൊക്കേഷണൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ 2 അധ്യാപകരെയുമാണ് 2021-22 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃകാ ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. ഡയറക്ടർമാർ അംഗങ്ങളുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. അവാർഡുകൾ ഈ മാസം 16 ന് വൈകീട്ട് 3 ന് തിരുവനന്തപുരം തമ്പാനൂർ ശിക്ഷക് സദനിൽ മന്ത്രി വി.ശിവൻകുട്ടി വിതരണം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡും ചടങ്ങിൽ വിതരണം ചെയ്യും.

 ജേതാക്കൾ: ഹയർ സെക്കൻഡറി വിഭാഗം: 
  1. സീമാ കനകാമ്പരൻ, പ്രിൻസിപ്പാൾ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, ആലുവ., 
  2. ബീന.ടി.എസ്, പ്രിൻസിപ്പാൾ, ഗവ.മോഡൽ എച്ച്.എസ്.എസ്, വെങ്ങാനൂർ, തിരുവനന്തപുരം.
  3. പ്രമോദ് വി.എസ്, എച്ച്.എസ്.എസ് ടി, എസ്.എൻ.വി സംസ്‌കൃതം ഹയർ സെക്കൻഡറി, നോർത്ത് പരവൂർ, എറണാകുളം.
  4. സാജൻ കെ.എച്ച്, പ്രിൻസിപ്പാൾ, ഗവ.എച്ച്.എസ്.എസ്, പെരിങ്ങോട്ടുകര, തൃശൂർ.
  5. മാത്യു എൻ. കുര്യാക്കോസ്, പ്രിൻസിപ്പാൾ, സെന്റ് തോമസ് എച്ച്. എസ്.എസ്, പാലാ, കോട്ടയം.
 യു.പി വിഭാഗം
  1. മണികണ്ഠൻ. വി.വി, പി.ടി ടീച്ചർ, വി.വി യുപി സ്‌കൂൾ, ചേന്നര, മലപ്പുറം
  2. കെ. ശിവപ്രസാദ്, യു.പി.എസ്.ടി, വി.വി.എ.യു.പി.എസ്, കുണ്ടൂർകുന്ന് പി.ഒ, മണ്ണാർകാട്, പാലക്കാട്.
  3. മുഹമ്മദ് ഇല്യാസ് കാവുങ്ങൽ, പി.ടി ടീച്ചർ, ജി.വി എച്ച്.എസ്.എസ്, മഞ്ചേരി മലപ്പുറം.
  4. സന്തോഷ് കുമാർ എ.വി, യു.പി.എസ്.ടി, എ.യു.പി.എസ്, ഉദിനൂർ സെൻട്രൽ, കാസർകോട്.
  5. മിനി മാത്യു, പ്രഥമാധ്യാപിക, ജി.യു.പി.എസ്, നോർത്ത് വാഴക്കുളം, എറണാകുളം. 
 എൽ.പി വിഭാഗം:
  1. ആശ.എസ്.കെ, പി.ടി ടീച്ചർ, ഗവ.എൽ.പി.എസ്, കരിങ്കുന്നം, ഇടുക്കി
  2. ഷർമിള ദേവി എസ്, പ്രഥാമാധ്യാപിക, ഗവ.എസ്.എസ്.എൽ.പി.എസ്, കരമന, തിരുവനന്തപുരം.
  3. സാബു പുല്ലാട്ട്, പ്രഥമാധ്യാപകൻ, സി.എം.എസ് എൽ.പി.എസ് എണ്ണൂറാം വയൽ, വെച്ചൂച്ചിറ, പത്തനംതിട്ട.
  4. നജീറാ എം.പി, ഫുൾടൈം അറബിക് ടീച്ചർ, പാപ്പിനിശേരി, വെസ്റ്റ് യു.പി.എസ്, കണ്ണൂർ.
  5. കൃഷ്ണകുമാർ പള്ളിയത്ത്, പി.ടി ടീച്ചർ, ജി.ബി എൽ.പി.എസ്, ആരിക്കാടി, കാസർകോഡ്. 
 വൊക്കേഷണൽ ഹയർ സെക്കൻഡറി
  1. അബ്ദുൾ മജീദ് എം.പി, നോൺ വൊക്കേഷണൽ ടീച്ചർ, റഹുമാനിയ വി.എച്ച്.എസ്.എസ് ഫോർ ഹാൻഡിക്യാപ്ഡ്, മെഡിക്കൽ കോളജ് പി.ഒ, കോഴിക്കോട്., 
  2. നാരായണൻ നമ്പൂതിരി പി.പി, പ്രിൻസിപ്പാൾ, ശ്രീകൃഷ്ണ വി.എച്ച്.എസ്.എസ്, കുറിച്ചിത്താനം, കോട്ടയം. 
 സെക്കൻഡറി വിഭാഗം:
  1.  ശ്രീലത യു.സി, പ്രഥമാധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, മാവൂർ, കോഴിക്കോട്., 
  2. സരസു കെ.എസ്, എച്ച്.എസ്.ടി, മാത്‌സ്, ജി.എച്ച്.എസ്, കുഴൂർ, തൃശൂർ.,
  3.  ജോൺസൺ ഐ, പ്രഥമാധ്യാപകൻ, ഫാത്തിമ മാതാ എച്ച്.എസ്, ചിന്നക്കനാൽ, ഇടുക്കി., 
  4. സിസ്റ്റർ ജിജി പി.ജെയിംസ്, എച്ച്.എസ്.ടി നാച്ചുറൽ സയൻസ്, സെന്റ് മേരീസ് ജി.എച്ച്.എസ് കാഞ്ഞിരപ്പള്ളി, കോട്ടയം.,
  5. സുബാഷ് ബി, പ്രഥമാധ്യാപകൻ, കെ.കെ.കെ.വി.എം എച്ച്.എസ്.എസ് പോത്തപ്പള്ളി തെക്ക്, ആലപ്പുഴ.

Post a Comment

Previous Post Next Post