ഒന്നാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിളും മാര്‍ച്ച് 2025 എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റ് വിതരണം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ്‍സില്‍സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ആഗസ്റ്റ് 14ന് ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പ് മെയ് 15 നും 16 നും കൊച്ചിയിൽ

            സംസ്ഥാനത്തെ സ്‌കൂളുകളിലെ 'ലിറ്റിൽ കൈറ്റ്‌സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ നടക്കും. സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്‌സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കുന്നത്.

        ക്യാമ്പ് മെയ് 15 ന് രാവിലെ 11നു പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ക്യാംപ് അംഗങ്ങളുമായി സംവദിക്കും. ഒന്നാം ദിവസം രാവിലെ അനിമേഷൻ, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകളിൽ കുട്ടികൾ തയാറാക്കിയ ഉല്പന്നങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, വി കൺസോൾ എം.ഡി. ജോയ് സെബാസ്റ്റ്യൻ, ഡിജിറ്റൽ മീഡിയാ കൺസൾട്ടന്റ് സുനിൽ പ്രഭാകർ എന്നിവർ ക്ലാസുകളെടുക്കും.

15ന് ഉച്ചയ്ക്ക് ശേഷം സ്റ്റാർട്ട്അപ് മിഷനിലെ ഫാബ്‌ലാബ്, മേക്കർ വില്ലേജ്, മേക്കർ ലാബ് തുടങ്ങിയ സംവിധാനങ്ങൾ കുട്ടികൾ സന്ദർശിക്കും. ക്യാമ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, റോബോറ്റിക്‌സ്, അനിമേഷൻ, ത്രിഡി ക്യാരക്ടർ മോഡലിംഗ്, ത്രിഡി പ്രിന്റിംഗ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധർ ക്ലാസുകളെടുക്കും. അസിമോവോ ടെക്‌നോളജീസ്, ഫ്യൂച്ചർ ത്രിഡി, ചാനൽ ഐആം തുടങ്ങിയ കമ്പനികൾ അവതരണം നടത്തും. അനിമേഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രശസ്ത ഡിസൈനർ സുധീർ പി.വൈ.യും സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകൻ ഇ.നന്ദകുമാറും ക്ലാസുകളെടുക്കും. സിംഗപൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ റോബോട്ടിക്‌സ് വിഭാഗം തലവൻ പ്രൊഫ.പ്രഹ്‌ളാദ് വടക്കേപ്പാട്ട് കുട്ടികളുമായി ആശയവിനിമയം നടത്തും.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളിൽ കേരളത്തിലെ 2000 പൊതുവിദ്യാലയങ്ങളിലായി നിലവിൽ 62,000 കുട്ടികൾ അംഗങ്ങളാണ്. 2019 ലെ മുഖ്യമന്ത്രിയുടെ നൂതനാശയങ്ങൾക്കുള്ള ഇന്നൊവേഷൻ അവാർഡ് ഉൾപ്പെടെ നിരവധി ബഹുമതികൾ ഊ പദ്ധതിയ്ക്ക് ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post