അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

'ലിറ്റിൽ കൈറ്റ്‌സ്':പ്രവേശന പരീക്ഷ നവംബർ 20ന്

 


    കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബ്ബുകളിൽ 2020-23 വർഷത്തേക്ക് അംഗത്വം ലഭിക്കുന്നതിനുള്ള അഭിരുചി പരീക്ഷ നവംബർ 20 ന് ഉച്ചയ്ക്ക് 10 മുതൽ യൂണിറ്റ് അനുവദിച്ചിട്ടുള്ള ഹൈസ്‌കൂളുകളിൽ നടക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.  2021-22 അധ്യയനവർഷം ഒൻപതാം ക്ലാസിൽ പഠിക്കുന്നവരും നേരത്തെ പരീക്ഷക്ക് രജിസ്റ്റർ ചെയ്തതുമായ കുട്ടികൾക്ക് കൈറ്റ് പ്രത്യേകമായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരിക്കും പരീക്ഷ നടത്തുക.
    അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐസിടി പുസ്തകം, 2020-21 വർഷത്തിൽ കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്ത എട്ടാം ക്ലാസിലെ ഐ.സി.ടി ക്ലാസുകൾ, ഐടി മേഖലയിലെ പൊതുവിജ്ഞാനം, പ്രോഗ്രാമിംഗ് യുക്തിയുമായി ബന്ധപ്പെട്ട മേഖല എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയാണ് അഭിരുചി പരീക്ഷ. പരീക്ഷാ സോഫ്റ്റ്വെയർ ഉപയോഗം, പരീക്ഷാ രീതി എന്നിവ സംബന്ധിച്ച് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ വ്യാഴാഴ്ച മുതൽ പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും.
  സ്‌കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്‌ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ് ക്ലബുകൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,  ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.

Click Here for the Circular on Little Kites  Exam

Post a Comment

Previous Post Next Post