പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമായി ഗണിതത്തിലെ ആദ്യ അധ്യായമായ സമാന്തര ശ്രേണിയുമായി ബന്ധപ്പെട്ട കളങ്ങൾ പൂരിപ്പിക്കുവാനുള്ള ചോദ്യം ഓണ്‍ലൈനായി തന്നെ ചെയ്തു പരിശീലിക്കാനായി ഒരു Online Web App തയ്യാറാക്കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഷീറ്റില്‍ തന്നിരിക്കുന്ന കള്ളികളിലെ വരികളിലും നിരകളിലും (Rows & Colomns) ചില സമാന്തര ശ്രേണികളിലെ ഏതാനും പദങ്ങള്‍ തന്നിരിക്കുന്നു. ആ സമാന്തരശ്രേണികള്‍ പൂരിപ്പിക്കുക ആണ് പ്രവര്‍ത്തനം
⭕ഒഴിഞ്ഞ മഞ്ഞ ക്കള്ളികളിൽ തൊട്ട് ആവശ്യമായ സംഖ്യകൾ ടൈപ്പ് ചെയ്യുക.
⭕എല്ലാ കള്ളികളും ചെയ്തു കഴിഞ്ഞാൽ താഴെയുള്ള പരിശോധിക്കാം എന്ന ബട്ടൺ തൊടുക.
⭕ഉത്തരങ്ങൾ ശരിയായ കള്ളികൾ പച്ച നിറത്തിലും
⭕തെറ്റായവ ചുവന്ന നിറത്തിലും പ്രദർശിക്കപ്പെടും.
⭕ആകെ ലഭിച്ച മാർക്കും ദൃശ്യമാകും.
🔖ഇതിൽ OnSET എന്നതിൽ ക്ലിക്ക് ചെയ്താൽ Page refresh ആകും പുതിയ ചോദ്യവും ലഭിക്കും
💡കഴിഞ്ഞ SSLC പരീക്ഷക്ക് ഇത്തരം ഒരു ചോദ്യം ഉണ്ടായിരുന്നു. അത് പരിശീലിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഈ പ്രവര്‍ത്തനം ബ്ലോഗുമായി പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് നന്ദി
Click Here for the Maths Activity
