2022ല്‍ പത്താം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ എസ് എസ് എല്‍ സി പരീക്ഷയിലും തുടര്‍ന്നുള്ള പരീക്ഷകളിലും ആര്‍ജിക്കേണ്ട ശേഷികളെക്കുറിച്ച് ശ്രീ രാഘവന്‍ സാര്‍ തയ്യാറാക്കിയ വീഡിയോയും തുടര്‍ന്ന് ശ്രീ ഗോപീകൃഷ്ണന്‍സാര്‍ തയ്യാറാക്കിയപഠനപ്രവര്‍ത്തനവും മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ശ്രീ രാഘവന്‍ സാര്‍ തന്നെ തയ്യാറാക്കുന്ന വീഡിയോ ട്യൂട്ടോറിയലുകളുടെ പരമ്പരകളില്‍ ആദ്യത്തേത് പ്രസിദ്ധീകരിക്കുന്നു. പത്താം ക്ലാസിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണികളുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കില്‍. ഗണിതാധ്യാപകര്‍ക്കും പ്രയോജനപ്പെടുന്ന ഈ വീഡിയോ പുതിയ അധ്യയനവര്‍ഷത്തില്‍ പ്രയോജനപ്പെടും എന്ന് വിശ്വസിക്കാം. തുടര്‍ പാഠങ്ങളും പിന്നാലെ പ്രസിദ്ധീകരിക്കും . ബ്ലോഗുമായി ഇത് പങ്ക് വെച്ച രാഘവന്‍ സാറിന് നന്ദി.
Click Here for the Video
