
ഒമ്പതാം ക്ലാസ്സിൽ നിന്ന് പത്താം ക്ലാസ്സിലേക്ക് ഈ വർഷം വരുന്ന കുട്ടികൾക്ക് ഗണിതശാസ്ത്രം (Maths) പഠിക്കുന്നത് എളുപ്പമാകുവാൻ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം? കോവിഡ് കാലഘട്ടത്തില്‍ ക്ലാസുകളിലെത്താതെ വീടുകളിലിരുന്ന് പഠിച്ച വിദ്യാര്‍ഥികള്‍ പത്താം ക്ലാസിലെത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന ആശയങ്ങള്‍ എന്തെന്ന് ഒരു വീഡിയോയിലൂടെ വിശദീകരിക്കുകയാണ് പരീക്ഷാഭവനിലെ മുന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ആയിരുന്ന ശ്രീ രാഘവന്‍ സാര്‍. ഗണിതത്തോട് താല്‍പര്യം ഇല്ലാത്ത ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പത്താം ക്ലാസോടെ ഗണിതത്തെ ഉപേക്ഷിക്കാറുമുണ്ട്. എന്നാല്‍ ഭാവിയില്‍ പി എസ് സിയോ അതേ പോലുള്ള പരീക്ഷകളിലോ ഗണിതം ഒരു ഭാഗമാണ്. അതും പത്താം ക്ലാസ് വരെയുള്ള ഗണിതപാഠങ്ങള്‍. ആ ആശയങ്ങള്‍ ഏതെൊക്കെ എന്നാണ് 18 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വീഡിയോയിലൂടെ ശ്രീ രാഘവന്‍ സാര്‍ വിശദീകരിക്കുന്നത്.ബ്ലോഗുമായി ഇത് പങ്ക് വെച്ച രാഘവന്‍ സാറിന് ബ്ലോഗിന്റെ നന്ദി
പൊതുവെ ഗണിതശാസ്ത്രം പ്രയാസമുണ്ടെന്ന് പറയാറുണ്ട്. കോവിഡ് കാലത്ത് അത് ഏറി വരാനാണ് സാധ്യത. ഈ അവസരത്തിലാണ് കുട്ടിയുടെ പ്രയാസം/ പരിമിതി മനസ്സിലാക്കാൻ കുട്ടിക്കും പ്രയാസം പരിഹരിക്കുന്നതിന് സഹായം തേടാൻ രക്ഷിതാവിനും ഇതുവഴി അവസരമുണ്ടാകുന്നു.
ഈ വീഡിയോയിൽ സൂചിപ്പിച്ച കാര്യങ്ങൾ പഠിച്ചാൽ പത്താം ക്ലാസ്സിലെ ഗണിതപഠനം കുട്ടികൾക്ക് ഒരു ഭാരമായി മാറില്ല. പത്താം ക്ലാസ്സിന് ശേഷം പല കുട്ടികളും ഉപരി പഠനത്തിന് ഗണിതത്തെ ഉപേക്ഷിക്കാറുണ്ട്. എന്നാൽ പ്ളസ്ടുവിനും ബിരുദത്തിനും ശേഷം എഴുതുന്ന പൊതു പരീക്ഷകളിലെല്ലാം പത്താം ക്ലാസ്സ് വരെയുള്ള ഗണിതചോദ്യങ്ങൾ ഉണ്ടായിരിക്കും. അതു കൊണ്ടു തന്നെ പത്താം ക്ലാസ്സ് വരെയുള്ള ഗണിത പഠനം നാം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഈ അവസരത്തിലാണ് ഈ വീഡിയോവിന് പ്രാധാന്യം കൈവരുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടാതെ അധ്യാപകർക്കും ഇത് ഏറെ ഗുണം ചെയ്യും.
Click Here to Watch the Video