SSLC ഐ ടി പ്രാക്‍ടിക്കല്‍ പരീക്ഷ നിലവിലെ സമയക്രമം അനുസരിച്ച് മെയ് അഞ്ചിന് ആറംഭിക്കേണ്ടതാണ്. ഹയര്‍ സെക്കണ്ടറി പ്രാക്‍ടിക്കല്‍ മാറ്റി വെച്ചെങ്കിലും IT പരീക്ഷ ഇതേ വരെ മാറ്റി വെച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ 29ന് എസ് എസ് എല്‍ സി പരീക്ഷ അവസാനിക്കുന്നതോടെ വിദ്യാര്‍ഥികള്‍ പ്രാക്ടിക്കല്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വരും. കോവിഡ് സാഹചര്യത്തില്‍ സാധാരണ നടത്തിയിരുന്ന പോലെ മോഡല്‍ പരീക്ഷകള്‍ ഒന്നും മുന്‍വര്‍ഷങ്ങളിലെ പോലെ നടന്നിട്ടുണ്ടാവില്ല . ഈ സാഹചര്യത്തില്‍ പ്രാക്‍ടിക്കല്‍ പരീക്ഷ എങ്ങനെ എഴുതണം എന്നതില്‍ കുട്ടികള്‍ക്ക് അല്‍പ്പം ആശങ്കകള്‍ ഉണ്ടാവും . ആശങ്കയില്ലാതെ പരീക്ഷാ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് എങ്ങനെ പരീക്ഷ എഴുതാമെന്ന് ഒരു വീഡിയോയിലൂടെ വിശദീകരിക്കുന്നത് പാലക്കാട് കൈറ്റിലെ മാസ്റ്റര്‍ ട്രയിനര്‍ ആയ ശ്രീ മൂഹമ്മദ് ഇഖ്‍ബാല്‍ സാറാണ്. ഡെമോ സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ പരീക്ഷ എഴുതേണ്ട വിധം സാര്‍ വിശദീകരിക്കുന്ന വീഡിയോ ചുവടെ ലിങ്കില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച ഇഖ്‍ബാല്‍ സാറിന് നന്ദി.
Click Here to Watch the Video