SSLC പരീക്ഷയുടെ ഫൈനല്‍ എ ലിസ്റ്റിനെ സ്പ്രെഡ്‍ഷീറ്റ് രൂപത്തിലേക്ക് മാറ്റുന്നത് വിശദീകരിച്ച് മുമ്പ് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു കാല്‍ക്ക് ആപ്ലിക്കേഷന്‍ തയ്യാറാക്കി അവതരിപ്പിച്ചിരുന്നു. SSLC മോഡല്‍ പരീക്ഷക്ക് സീറ്റിങ്ങ് പ്ലാന്‍ (20 കുട്ടികള്‍ വീതം) തയ്യാറാക്കുന്ന വിധത്തില്‍ ഈ ആപ്ലിക്കേഷന്‍ അപ്‍ഡേറ്റ് ചെയ്‍ത് ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കി നല്‍കിയത് ചുവടെ ലിങ്കില്‍. മുമ്പ് തയ്യാറാക്കിയിരുന്നതില്‍ A List മാത്രമേ generate ചെയ്യപ്പെട്ടിരുന്നുള്ളൂ എങ്കില്‍ ഇപ്പോൾ അതേ ക്രമത്തിൽ 20 കുട്ടികൾ വീതം വരുന്ന Room Seating List കളും ഒപ്പം ലഭിക്കുന്നു. ആദ്യത്തെ Reg No മാത്രം ചോദിക്കുന്ന സമയത്ത് input ചെയ്താൽ മതി. മറ്റു നമ്പറുകൾ താനെ A List ലും Room List ലും ലഭിക്കും. Main Sheet എന്ന ബട്ടണിൽ Click ചെയ്യുമ്പോൾ Full screen Mode ലാണ് ജാലകം പ്രവർത്തിക്കുക. ഇത് Normal Mode ലേക്ക് മാറ്റാൻ ESCAPE Key അമർത്തിയാൽ മതി. മുന്നൊരുക്കവും പ്രവർത്തനങ്ങളും എല്ലാം പഴയപോലെ തന്നെ. ഇതിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന പഴയ പോസ്‍റ്റ് ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. ബ്ലോഗുമായി ഇത് പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി.
CLICK HERE to Download CalcData_SITC_Model