പി ഡി എഫ് രൂപത്തില്‍ ലഭിച്ച എസ് എസ് എല്‍ സി A List നെ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ഇതിനെ സ്‍പ്രെഡ്‍ഷീറ്റ് രൂപത്തില്‍ ലഭിക്കുന്നതിന് അനുയോജ്യമായ ഒരു സോഫ്റ്റ്‍വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSലെ പ്രമോദ് മൂര്‍ത്തി സാറാണ്. സമ്പൂര്‍ണ്ണയില്‍ ലഭ്യമായ A List Draftന്റെ സഹായത്തോടെ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന A Listനെ സ്പ്രെഡ് ഷീറ്റ് രൂപത്തില്‍ തയ്യാറാക്കുന്ന വിധം പ്രമോദ് മൂര്‍ത്തി സാര്‍ വിശദീകരിക്കുന്ന വീഡിയോ ചുവടെ നല്‍കിയിട്ടുണ്ട്. പ്രൊവിഷണല്‍ എ ലിസ്റ്റ് തയ്യാറാക്കിയ വീഡിയോ ആണിത് . ഇപ്പോള്‍ ലഭിച്ചിരിക്കുന്ന എ ലിസ്റ്റും ഇതില്‍ വിശദീകരിക്കുന്ന അതേ രീതിയില്‍ സ്പ്രെഡ്‍ഷീറ്റ് രൂപത്തിലേക്ക് മാറ്റാം.
- ഇതിനായി ചുവടെ നല്‍കിയിരിക്കുന്ന CalcData file ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക
- സമ്പൂര്‍ണ്ണയിലെ HM Login ലെ A List Draft സ്പ്രെഡ്ഷീറ്റ് ഫയലായും, iExaMSല്‍ നിന്നും ലഭിക്കുന്ന പി ഡി എഫ് രൂപത്തിലുള്ള A Listഉം ഡൗണ്‍ലോഡ് ചെയ്ത് സേവ് ചെയ്യുക
- Calc Data File എന്നത് തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Sampoorna Data എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന ഷീറ്റില്‍ A List Draftലെ വിവരങ്ങളും iExaMS Data എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന ഷീറ്റില്‍ pdf രൂപത്തില്‍ iExaMSല്‍ നിന്ന് ലഭിച്ച A List ലെ വിവരങ്ങളും വീഡിയോയില്‍ വിശദീകരിക്കുന്ന രീതിയില്‍ പേസ്റ്റ് ചെയ്യുക
- Create A List എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ A Listനെ സ്പ്രെഡ്ഷീറ്റ് രൂപത്തില്‍ ലഭിക്കും
Click Here for the Video
Click Here to Download CalcData file to convert PDF A List to Spreadsheet Format