2021 SSLC പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ CE Score Entryക്കുള്ള ലിങ്കുകള്‍ പരീക്ഷാ ഭവന്‍ സൈറ്റില്‍ നടത്താം. ക്ലാസ് ടീച്ചര്‍ യൂസര്‍മാരാണ് സ്കോറുകള്‍ രേഖപ്പെടുത്തേണ്ടത് . ഇന്ന് മുതല്‍ മാര്‍ച്ച് 3 വരെയയാണ് ഇതിന് അനുവദിച്ച സമയം . iExaMSലെ ക്ലാസ് ടീച്ചര്‍ യൂര്‍മാര്‍ക്കുള്ള പാസ്‍വേര്‍ഡുകള്‍ HM Loginലെ Administration -> Class Teacher User Credentials എന്നതില്‍ ലഭ്യമാണ്. Default ആയി നല്‍കിയിരിക്കുന്ന Username , Password ഇവ ഉപയോഗിച്ച് iExaMSലൂടെ ലോഗില്‍ ചെയ്യുക. ആദ്യ ലോഗിനില്‍ പാസ്‍വേര്‍ഡ് ചേഞ്ച് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കും. പാസ്‍വേര്‍ഡ് ചേഞ്ച് ചെയ്താല്‍ ക്ലാസ് അധ്യാപകര്‍ക്ക് സ്കോര്‍ എന്‍ട്രി നടത്താവുന്നതാണ്. ഇത് നിശ്ചിത സമയപരിധിക്കുള്ളില്‍ പരിശോധിച്ച് പ്രധാനാധ്യാപകര്‍ വേരിഫൈ ചെയ്യേണ്ടതുണ്ട്
Click Here for iExaMS Link