
2021-22 അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം വിതരണം 2021 ഫെബ്രുവരി 15 ന് ആരംഭിക്കാൻ തീരുമാനിച്ചു. സർക്കാർ സ്കൂളിലെ ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും എയ്ഡഡ് സ്കൂളിലെ ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുമാണ് കൈത്തറി യുണിഫോം വിതരണം ചെയ്യുന്നത്. 9.39 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഗുണഭോക്താക്കൾ. ഇതിനായി കൈത്തറി വകുപ്പ് 46.50 ലക്ഷം മീറ്റർ തുണി നിർമിച്ചു വിതരണ കേന്ദ്രത്തിൽ എത്തിച്ചു. കോവിഡ് പ്രതിസന്ധി കൾക്കിടയിലും യുണിഫോം വിതരണം സ്കൂൾ തുറക്കും മുൻപേ ആരംഭിച്ചത് വിദ്യാഭ്യാസ വകുപ്പിന് നേട്ടമായി.